11 April Sunday

ഇടതുഭരണം തുടരും: കർഷക സംഘടനകൾ

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021


കൊച്ചി
കർഷകർക്കെതിരായ കേന്ദ്രസർക്കാർ നയം തുറന്നുകാട്ടി പ്രാദേശിക പ്രചാരണ പരിപാടികളുമായി കർഷകസംഘടനകൾ. മാസങ്ങളായി ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരെ അവഗണിക്കുന്ന നിലപാടാണ്‌ കേന്ദ്രസർക്കാർ തുടരുന്നത്‌. കാർഷികനിയമങ്ങൾ നടപ്പാക്കുന്നതിലൂടെ കാർഷികമേഖലയെയും കർഷകരെയും തകർക്കുകയാണ്‌. ഇതിന്‌ ചൂട്ടുപിടിക്കുന്ന നയമാണ്‌ കോൺഗ്രസ്‌ സ്വീകരിക്കുന്നത്‌. സമരവേദികളിൽപ്പോലും കോൺഗ്രസ്‌ പോകാൻ തയ്യാറാകാത്തത്‌ അതിന്റെ ഭാഗമായാണ്‌. ഇരുകൂട്ടരുടെയും കപടമുഖം തുറന്നുകാട്ടുന്നതിനും കേരളത്തിൽ ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതിനുമുള്ള പ്രചാരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന്‌ കർഷകസംഘം ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ 68 ദിവസമായി കാക്കനാട്ട്‌ നടത്തുന്ന സത്യഗ്രഹസമരം താൽക്കാലികമായി അവസാനിപ്പിച്ചു. ശനിയാഴ്ച കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം എം കെ ബാബു സത്യഗ്രഹം ഉദ്‌ഘാടനം ചെയ്തു. കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം എ പി ഷാജി അധ്യക്ഷനായി. കേന്ദ്രനയത്തിനെതിരായ പ്രതിഷേധ പ്രകടനവും സമാപന സമ്മേളനവും കർഷകസംഘം ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. കിസാൻസഭ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ അധ്യക്ഷനായി.

സമരത്തെ അഭിവാദ്യം ചെയ്ത്‌ കെ വി ഏലിയാസ്‌, രമ ശിവശങ്കർ, ഇ കെ ശിവൻ, കെ എൻ രാധാകൃഷ്ണൻ, പി കെ സോമൻ, കെ എ അജേഷ്, എം ജി രാമകൃഷ്ണൻ, പി വി തോമസ്‌, എം പി ജോസഫ്‌, എം എസ്‌ അലിയാർ, കെ കെ വിജയൻ, കെ ആർ ജോഷി, സി എൻ അപ്പുക്കുട്ടൻ, ടി എ സുഗതൻ, ടി ടി വിജയൻ എന്നിവർ സംസാരിച്ചു. കെ കെ ശങ്കരൻ, ജി രാജേന്ദ്രൻ, പ്രേമ രാജേന്ദ്രൻ, സത്യൻ തൃക്കാക്കര, അശോകൻ അത്താണി, എം സി രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സമാപനഗാനവുമായാണ്‌ സമരം അവസാനിപ്പിച്ചത്‌. കർഷകസംഘം ഇരുമ്പനം മേഖലാ കമ്മിറ്റിയുടെ പൂർത്തീകരിച്ച അംഗത്വ രജിസ്റ്ററും തുകയും ജില്ലാ പ്രസിഡന്റ്‌ കെ വി ഏലിയാസ് ഏറ്റുവാങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top