11 April Sunday

ജില്ലയില്‍ കോവിഡ് ബാധിതര്‍ 415, 
രോഗമുക്തി 516

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021


കൊച്ചി
ജില്ലയില്‍ 415 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറുപേരും ഉള്‍പ്പെടുന്നു. 390 പേര്‍ സമ്പര്‍ക്കരോഗികളാണ്. 17 പേരുടെ ഉറവിടം വ്യക്തമല്ല. 516 പേര്‍ കോവിഡ് മുക്തരായി. കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8696 ആണ്.
തൃപ്പൂണിത്തുറ (21), കുമ്പളങ്ങി (15), മഞ്ഞള്ളൂര്‍ (12), കോതമംഗലം (11), അങ്കമാലി, തൃക്കാക്കര, പായിപ്ര (9), എടത്തല, കടുങ്ങല്ലൂര്‍, കാഞ്ഞൂര്‍, പൂതൃക്ക (8), ആലങ്ങാട്, ആവോലി, ഉദയംപേരൂര്‍, കവളങ്ങാട്, കാലടി, ചേരാനല്ലൂര്‍, പിണ്ടിമന, മൂക്കന്നൂര്‍ (7) എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധിതര്‍.

2171 പേരെക്കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. 2447 പേരെ ഒഴിവാക്കി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  25,031 ആണ്. 6869 സാമ്പിളുകള്‍കൂടി കോവിഡ് പരിശോധനയ്ക്ക് അയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top