11 April Sunday

മോട്ടോർ വാഹന പണിമുടക്ക് 
വിജയിപ്പിക്കുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021


തിരുവനന്തപുരം  
പെട്രോൾ-–-ഡീസൽ വിലവർധനയ്‌ക്കെതിരെ മാർച്ച് രണ്ടിന് നടക്കുന്ന മോട്ടോർ വാഹന പണിമുടക്ക്‌ വിജയിപ്പിക്കാൻ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. വിവിധ ട്രേഡ് യൂണിയനുകളും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനുമാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തത്‌.  രാവിലെ ആറ്‌ മുതൽ വൈകിട്ട്  ആറ്‌ വരെയാണ്‌ പണിമുടക്ക്‌.

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ദിവസേന വില കൂട്ടുകയാണ്‌. ബസ്‌, ലോറി, ചെറുകിട വാഹനങ്ങൾ, ഓട്ടോറിക്ഷ, ടാക്സി തുടങ്ങിയ വാഹനങ്ങളോടിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് താങ്ങാനാകാത്ത ഭാരമാണ് വിലക്കയറ്റം അടിച്ചേൽപ്പിച്ചത്‌. 

കോവിഡ് കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങളുടെ ജീവിതഭാരം അടിക്കടി വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നയം തിരുത്തണമെന്നാവശ്യപ്പെട്ടുള്ള പണിമുടക്ക് വിജയിപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി  അഭ്യർഥിച്ചു.
കെഎസ്‌ആർടിസി 
ജീവനക്കാരും പണിമുടക്കും

ചൊവ്വാഴ്‌ചത്തെ മോട്ടോർവാഹന പണിമുടക്കിൽ കെഎസ്‌ആർടിസി ജീവനക്കാരും പങ്കെടുക്കും. മോട്ടോർ മേഖലയെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരായ പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും അണിചേരണമെന്ന്‌ കെഎസ്‌ആർടിഇഎ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്‌ണൻ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top