04 April Saturday

കോവിഡ്‌ 19: നിരീക്ഷണത്തിൽ 135 പേര്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 28, 2020


തിരുവനന്തപുരം
കൊറോണ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത്‌ നിരീക്ഷണത്തിലുള്ളത്‌ 135 പേർ. ഇതിൽ ഏഴുപേർ വിവിധ ജില്ലകളിലെ ആശുപത്രിയിലാണ്‌. വ്യാഴാഴ്ച 16 പേരെ നിരീക്ഷണത്തിൽനിന്ന്‌ ഒഴിവാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഇറ്റലിയിലും ഇറാനിലും   രോഗം വ്യാപിക്കുന്നത്‌ കണക്കിലെടുത്ത്  ഇവിടങ്ങളിൽനിന്നുള്ളവരെക്കൂടി പരിശോധിക്കാൻ ആരോഗ്യവകുപ്പ്‌ തീരുമാനിച്ചു. ഇവിടെനിന്ന്‌ വരുന്നവരോ ഫെബ്രുവരി പത്തുമുതൽ ഇവിടം സന്ദർശിച്ചവരോ സംസ്ഥാനത്ത്‌ എത്തിയാൽ 14 ദിവസം നിരീക്ഷണത്തിൽ തുടരണം. രോഗലക്ഷണമുള്ളവർ കൃത്യമായി ചികിത്സ തേടണം.
 


പ്രധാന വാർത്തകൾ
 Top