25 May Wednesday

മെഷിനറി പ്രദർശനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒരുക്കിയ ‘മെഷിനറി എക്‌സ്‌പോ 2022’ മന്ത്രി പി രാജീവ് സന്ദര്‍ശിക്കുന്നു


കൊച്ചി
കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ ഒരുക്കിയ വ്യവസായ വാണിജ്യ പ്രദർശനം ‘മെഷിനറി എക്‌സ്‌പോ 2022' സമാപിച്ചു. സംസ്ഥാന വ്യവസായ വാണിജ്യവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രദർശനം നാലുദിവസംകൊണ്ട്‌ 8000 പേർ കണ്ടു. വ്യവസായമന്ത്രി പി രാജീവ്‌ പ്രദർശനം കാണാനെത്തി.

ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിൽനിന്ന്‌ യന്ത്രഭാഗങ്ങൾ ഇറക്കുമതി ചെയ്‌ത്‌ വയനാട്ടിൽ കൂട്ടിയോജിപ്പിച്ച കോഫി വെന്റിങ് മെഷീൻ ശ്രദ്ധേയമായി. 16,000 മുതൽ 1,35,000 രൂപവരെ വിലയുള്ള കോഫി വെന്റിങ് മെഷീനുകൾക്ക്‌ ആവശ്യക്കാർ ഏറെയായിരുന്നു. സൗത്ത് കളമശേരി വ്യവസായ എസ്‌റ്റേറ്റിൽ പ്രവർത്തിക്കുന്ന അഭിലാഷ് ഇൻഡസ്ട്രീസിന്റെ യന്ത്രങ്ങളും പ്രധാന ആകർഷണമായിരുന്നു. കെ എസ്‌ ശ്രീകുമാർ, പി എസ് ശശിധരൻ എന്നിവരുടെ മേൽനോട്ടത്തിൽ ഓയിൽ, ധാന്യങ്ങൾ, ചിപ്‌സ്, പാൽ തുടങ്ങിയവയുടെ പാക്കിങ് യന്ത്രങ്ങളും ബോട്ടിൽ ഫില്ലിങ്‌ യന്ത്രങ്ങളുമാണ് ഇവിടെ നിർമിക്കുന്നത്. 

കേരളത്തിനുപുറമേ തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിൽനിന്ന് എത്തിച്ച മെഷിനറികളും പ്രദർശനത്തിലുണ്ടായിരുന്നു. സാങ്കേതികസ്ഥാപനങ്ങളുടേത്‌ ഉൾപ്പെടെ 140 സ്റ്റാളുകളുണ്ടായിരുന്നു.  23 എക്‌സിബിറ്റേഴ്‌സ് നൂതന ഉപകരണങ്ങൾ അവതരിപ്പിച്ചു. ജനറൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളിലായി 18 സ്റ്റാളുകളും പാക്കേജിങ്ങുമായി ബന്ധപ്പെട്ട് പതിനാറും അപ്പാരൽ മേക്കിങ്ങിൽ അഞ്ചും വേസ്റ്റ് മാനേജ്‌മെന്റിൽ നാലും പ്രിന്റിങ്ങും മറ്റ് വിഭാഗങ്ങളിലുമായി നാലും എക്‌സിബിറ്റേഴ്‌സുണ്ടായിരുന്നു. കേന്ദ്ര–-സംസ്ഥാന സാങ്കേതികസ്ഥാപനങ്ങളുടെ 11 സ്റ്റാളുകളും പ്രദർശനത്തിനെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top