28 November Sunday

ജലസേചനവകുപ്പിലെ എച്ച്ആർ, എസ്എൽആർ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021


കളമശേരി
എസ്എൽആർ ജീവനക്കാരെ വർക്കർ ഗ്രേഡ് രണ്ടായി ഉയർത്തുക, 2011ലെ മന്ത്രിസഭാ തീരുമാനം നടപ്പാക്കുക, എച്ച്ആർ ജീവനക്കാരെ എസ്എൽആർ ആക്കി മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ പ്രക്ഷോഭം സംഘടിപ്പിക്കാൻ കേരള ഇറിഗേഷൻ ആൻഡ് പ്രോജക്‌റ്റ്‌ വർക്കേഴ്സ് യൂണിയൻ സംസ്ഥാന സ്പെഷ്യൽ കൺവൻഷൻ തീരുമാനിച്ചു.   നവംബർ, ഡിസംബർ മാസങ്ങളിൽ ഡിവിഷൻ ഓഫീസ് ധർണയും 2022 ജനുവരിയിൽ പണിമുടക്കി സെക്രട്ടറിയറ്റ് മാർച്ചും നടത്തും.

സമ്മേളനം കളമശേരി റെജി ചന്ദ്രൻ നഗറിൽ (സീ പാർക്ക്‌ ഓഡിറ്റോറിയം) സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എ എം യൂസഫ് അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ്, എസ് ബിജു, പി കെ സതീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: എ എം യൂസഫ് (പ്രസിഡന്റ്‌), എസ് ബിജു (ജനറൽ സെക്രട്ടറി), വി കെ കുഞ്ഞുമുഹമ്മദ്, എ കെ സുബ്രൻ (വൈസ് പ്രസിഡന്റുമാർ), കെ വി ഷിബൻ, പി കെ സതീഷ്‌കുമാർ (സെക്രട്ടറിമാർ), എ വി ഗോപാലകൃഷ്ണൻ (ട്രഷറർ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top