23 November Monday

ടൈറ്റാനിയം അഴിമതി : രേഖകൾ ഹൈക്കോടതിയിൽ സമർപ്പിക്കാം: സെബാസ്‌റ്റ്യൻ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


ടൈറ്റാനിയം അഴിമതി സംബന്ധിച്ച്‌  കൈവശമുള്ള സമഗ്ര റിപ്പോർട്ട്‌ ഹൈക്കോടതിക്ക്‌ കൈമാറാൻ സൗകര്യമുണ്ടാക്കണമെന്ന്‌ കമ്പനി മുൻ ജീവനക്കാരൻ സെബാസ്‌റ്റ്യൻ ജോർജ്. മുഖ്യമന്ത്രിക്ക്‌ നൽകിയ നിവേദനത്തിലാണ്‌ അഭ്യർഥന. അന്വേഷണം ഏറ്റെടുക്കാൻ സിബിഐ വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും ഈ ആവശ്യമുന്നയിച്ചുള്ള കേസ്‌ ഹൈക്കോടതി പരിഗണനയിലായതിനാൽ റിപ്പോർട്ട്‌ സഹായകമാകും.ടൈറ്റാനിയം കമ്പനി 2004 ജൂണിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണിന്‌ കൺസൾട്ടൻസി കരാർ നൽകിയതുമുതലുള്ള രേഖകൾ 1000 പേജുള്ള റിപ്പോർട്ടിലുണ്ട്‌. 2013ലെ വിജിലൻസ്‌ അന്വേഷണ റിപ്പോർട്ടിൽ കോടികളുടെ  പൊതുമുതൽ നഷ്ടമുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും പറഞ്ഞിട്ടും എന്തുകൊണ്ട്‌ കേസ്‌ അട്ടിമറിക്കപ്പെട്ടുവെന്നും ഇതിലെ രേഖകൾ വ്യക്തമാക്കും. ഉന്നതർ ഉൾപ്പെട്ട അഴിമതിക്കേസായതിനാൽ ഹൈക്കോടതിയിൽ രേഖകൾ സമർപ്പിക്കാൻ പൊലീസ്‌ സംരക്ഷണം വേണമെന്നും നിവേദനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top