22 October Tuesday

സിപിഐ എം പഞ്ചായത്തംഗം കുഴഞ്ഞുവീണ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

കാലടി> മലയാറ്റൂര്‍ - നിലീശ്വരം പഞ്ചായത്തംഗം ഗ്രാമസഭാ യോഗത്തിനിടയില്‍ കുഴഞ്ഞ് വീണ് മരിച്ചു .മലയാറ്റൂര്‍ തോട്ടുവ പൊയ്യക്കര വീട്ടില്‍ സുരേന്ദ്രന്റെ ഭാര്യയും പതിനൊന്നാം വാര്‍ഡ് മെമ്പറുമായ മിനി സുരേന്ദ്രന്‍ (52) ആണ് മരിച്ചത് .

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4 മണിയോടെ മലയാറ്റൂര്‍ സ്വാശ്രയ കര്‍ഷക വിപണിയില്‍ ഗ്രാമസഭാ യോഗം നടക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മലയാറ്റൂര്‍ സെന്റ്  തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

ഇടതുപക്ഷ സ്ഥാനാത്ഥിയായി 2010ലും , 2015 ലും വിജയിച്ചു. സി പി ഐ എം തോട്ടുവ ബ്രാഞ്ച് അംഗമാണ്. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സനാണ് .തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ മലയാറ്റൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും ജനാധിപത്യ മഹിള അസോസിയേഷന്‍ കാലടി ഏരിയ കമ്മറ്റി അംഗവുമാണ്.

മൃതദേഹം രാവിലെ 9 മുതല്‍ 10 വരെ മലയാറ്റൂര്‍ പഞ്ചായത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും .സംസ്‌കാരം ബുധനാഴ്ച 2ന് നിലീശ്വരം എസ് എന്‍ ഡി പി ശ്മശാനത്തില്‍ നടക്കും .എക മകന്‍ കൃഷ്ണപ്രസാദ് .

2. 30 ന് സി പിഐ എം മലയാറ്റൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍  തോട്ടുവ കവലിയില്‍  സര്‍വ്വകക്ഷി അനുശോചന യോഗം ചേരും.

 


പ്രധാന വാർത്തകൾ
 Top