15 October Tuesday

ഭവന പദ്ധതി : മേയറുടെ നടപടിയിൽ ഭരണപക്ഷത്തിനും വിയോജിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019


കൊച്ചി
രാജീവ്‌ ആവാസ്‌ യോജന പദ്ധതിയിൽ വീടുകളുടെ നിർമാണം പൂർത്തിയാകും മുമ്പ്‌ കരാറുകാരന്‌ സെക്യൂരിറ്റി തുക മടക്കി നൽകിയതിൽ വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം. ആവശ്യം നിരസിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഫോർട്ട്‌ കൊച്ചി തുരുത്തി കോളനിയിൽ നിർമിക്കുന്ന ഫ്‌ളാറ്റിന്റെ കരാറുകാരന്‌ സെക്യൂരിറ്റി തുക തിരികെ നൽകാൻ മേയർ മുൻകൂർ അനുമതി നൽകിയതാണ്‌ കൗൺസിൽ അംഗീകാരത്തിനായി എത്തിയത്‌. ഏഴ്‌ ഭരണപക്ഷ അംഗങ്ങളും തുക നൽകിയ തീരുമാനത്തിൽ വിയോജിപ്പ്‌ രേഖപ്പെടുത്തി.

സാമ്പത്തിക ബുദ്ധിമുട്ടുമൂലം പണി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന കരാറുകാരന്റെ അപേക്ഷ പരിഗണിച്ച്‌ സെക്യൂരിറ്റി തുക തിരിച്ചുനൽകാൻ മേയർ മുൻകൂർ അനുമതി നൽകുകയായിരുന്നു. തുക മടക്കി നൽകുന്നതിൽ സാങ്കേതിക തടസ്സമില്ലെന്ന സൂപ്രണ്ടിങ്‌ എൻജിനിയറുടെ റിപ്പോർട്ട്‌ പരിഗണിച്ച്‌ കൗൺസിലറിയാതെ മേയർ ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ അഴിമതിയുണ്ടെന്ന്‌ പ്രതിപക്ഷം വ്യക്തമാക്കി. 91.22 ലക്ഷം രൂപയാണ്‌ മടക്കി നൽകിയത്‌.  


പ്രധാന വാർത്തകൾ
 Top