22 October Tuesday

ചെയർമാൻ സ്‌ഥാനം:ജോസ് കെ മാണിയുടെ അപ്പീലിൽ വിധി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

 കോട്ടയം> തന്നെ കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുത്തതിനെതിരെ ജോസഫ് വിഭാഗം നൽകിയ സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി എംപി നൽകിയ അപ്പീലിൽ കട്ടപ്പന സബ് കോടതി ചൊവ്വാഴ്‌ച വിധി പറയും. കേസിലെ വാദം ശനിയാഴ്ച പൂർത്തിയായിരുന്നു.

ചെയർമാൻ കെ എം മാണിയുടെ മരണത്തിന്‌ പിന്നാലെയാണ് ഒരു വിഭാഗം ജോസ് കെ  മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇതിനെതിരെ പി ജെ ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽനിന്ന്‌ സ്റ്റേ നേടി. ഇതേത്തുടർന്നാണ്‌ ജോസ്‌ കെ മാണിവിഭാഗം അപ്പീൽ നൽകിയത്‌.

പാല ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോടതിവിധി ആകാംക്ഷയോടെയാണ്‌ ഇരുവിഭാഗവും യുഡിഎഫും കാണുന്നത്‌. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top