28 September Tuesday

പരീക്ഷയ്‌ക്ക്‌ പോകാൻ വിദ്യാർഥിനിക്ക്
സഹായവുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021


പള്ളുരുത്തി
കോവിഡ് ബാധിത യായ വിദ്യാർഥിനിക്ക് പരീക്ഷയെഴുതാൻ സഹായഹസ്തവുമായി ഡിവൈഎഫ്ഐ കണ്ണമാലി മേഖലാ കമ്മിറ്റി. തോപ്പുംപടി സെന്റ്‌ ജോസ് കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർഥിനിയാണ് കോവിഡുമൂലം പരീക്ഷയെഴുതാൻ വലഞ്ഞത്.

പരീക്ഷയ്‌ക്ക്‌ പോകാനായി നിരവധി ആളുകളെ ബന്ധപ്പെട്ടെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് വിദ്യാർഥിനി പറയുന്നു. തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ വിദ്യാർഥിനിയുടെ അച്ഛൻ വിവരം അറിയിച്ചത്‌. തിങ്കളാഴ്ച രാവിലെ പിപിഇ കിറ്റുമിട്ട് വിദ്യാർഥിനി പരീക്ഷയ്‌ക്ക്‌ പോകാൻ തയ്യാറായി. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങളായ പി ജെ ജെറിയും അഡ്വ. അജീഷ് ബാബുവും വാഹനവുമായി എത്തി വിദ്യാർഥിനിയെ പരീക്ഷാകേന്ദ്രമായ മട്ടാഞ്ചേരിയിലെ ഗുജറാത്തി കോളേജിൽ എത്തിച്ചു. പരീക്ഷ എഴുതിയശേഷം കുട്ടിയെ തിരികെ വീട്ടിലും സുരക്ഷിതമായി എത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top