28 September Monday

ഡിജിറ്റൽ ക്ലാസ്‌ 1000 പിന്നിട്ടു ; യുട്യൂബിൽ ദിവസം 54ലക്ഷം കാഴ്‌ചക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020


തിരുവനന്തപുരം
കോവിഡ്‌ മഹാമാരിയിൽ പൊതുവിദ്യാലയങ്ങൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികളുടെ അക്കാദമിക്‌ താൽപ്പര്യങ്ങൾക്ക്‌ തടസ്സം വരാതിരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ്‌  ജൂൺ ഒന്നിന്‌ ആരംഭിച്ച താൽക്കാലിക സംവിധാനമായ ഡിജിറ്റൽ ക്ലാസ്‌ ആയിരം പിന്നിട്ടു.

കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റൽ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെൽ’ പ്രോഗ്രാമിൽ ആദ്യ ഒന്നരമാസത്തിനിടയിൽ വിക്ടേഴ്സ് ചാനൽവഴി സംപ്രേഷണം ചെയ്‌ത 604 ക്ലാസിനു പുറമെ പ്രാദേശിക കേബിൾ ശൃംഖലകൾവഴി കന്നട മീഡിയത്തിൽ 274 ക്ലാസും  തമിഴ്‌ മീഡിയത്തിൽ 163 ക്ലാസും സംപ്രേഷണം ചെയ്തു.
കൈറ്റ് വിക്ടേഴ്സിന്റെ വെബ്സ്ട്രീമിങ്ങിനായി  victers.kite.kerala.gov.in  ഒന്നര മാസത്തിൽ ഉപയോഗിച്ചത് 141 രാജ്യത്തുനിന്നുമായി 442 ടെറാബൈറ്റ് ഡാറ്റയാണ്.

പ്രതിമാസ യുട്യൂബ് (youtube.com/itsvicters) കാഴ്ചകൾ  പതിനഞ്ചുകോടിയലധികമായി. ഒരു ദിവസത്തെ ക്ലാസുകൾക്ക്‌ യുട്യൂബിൽമാത്രം  54 ലക്ഷം കാഴ്‌ചക്കാരുണ്ട്‌. യുട്യൂബ് ചാനൽ വരിക്കാരുടെ എണ്ണം 15. 8 ലക്ഷമാണ്. പരിമിതമായ പരസ്യം യുട്യൂബിൽ അനുവദിച്ചിട്ടും  മാസം 15 ലക്ഷം രൂപയുടെ  വരുമാനവും  കൈറ്റ്‌ വിക്ടേഴ്‌സ്‌ യുട്യൂബ്‌ ചാനലിന്‌ ലഭിക്കുന്നുണ്ട്‌.


 

ചിത്രീകരണം ജില്ലതോറും
തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളാക്കിയ പശ്ചാത്തലത്തിൽ  വിവിധ ജില്ലകളിൽ ക്ലാസുകൾ തയ്യാറാക്കും. പൊതുവിദ്യാഭ്യാസവകുപ്പിന്റെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഏർപ്പെടുത്തി.  വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള  ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളിൽ ക്ലാസുകൾ തയ്യാറാക്കുന്നതിന് കൈറ്റ് പദ്ധതിയൊരുക്കിയിട്ടുണ്ടെന്ന് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. കായികവിഷയങ്ങൾ ഉൾപ്പെടെ കൂടുതൽ പൊതു ക്ലാസുകൾ ആഗസ്‌തുമുതൽ വിക്ടേഴ്‌സിൽ  ലഭ്യമാക്കും


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top