19 September Thursday

തമ്മിൽ തെറ്റിക്കാൻ നോക്കേണ്ട: കോടിയേരി ബാലകൃഷ്‌ണൻ

സ്വന്തം ലേഖകൻ Updated: Saturday Jul 27, 2019

തിരുവനന്തപുരം > സിപിഐ എമ്മിനെയും സിപിഐയെയും തമ്മിൽ തെറ്റിക്കാൻ ആരും നോക്കേണ്ടെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ഇരുപാർടികളുംതമ്മിൽ നല്ല ബന്ധമാണ്‌ നിലനിൽക്കുന്നത്‌. അത്‌ തകർക്കാർ ആരും ശ്രമിക്കേണ്ട.

കൊച്ചിയിൽ ചില സിപിഐ പ്രവർത്തകർക്ക്‌ മർദനമേൽക്കാനിടയായ സംഭവം നിർഭാഗ്യകരമാണ്‌. സിപിഐ പ്രവർത്തകർക്ക്‌ മർദനമേറ്റാൽ സ്വയം മർദനമേറ്റതായാണ്‌ തങ്ങൾ കാണുന്നത്‌. ഞങ്ങൾ സഹോദരപാർടികളാണ്‌. പൊലീസ്‌ നടപടി സംബന്ധിച്ച വിമർശനം മുഖ്യമന്ത്രിയെ സിപിഐ അറിയിച്ചിട്ടുണ്ട്‌. ഈ വിഷയത്തിൽ സർക്കാർ തക്കസമയത്ത് ഇടപെട്ടിട്ടുണ്ട്‌.

ഇതിന്റെ അടിസ്ഥാനത്തിൽ  മുഖ്യമന്ത്രി പ്രശ്‌നത്തിൽ ഇടപെടുകയും  ജില്ലാ മജിസ്‌ട്രേട്ടായ കലക്ടറെ കൊണ്ട്‌ അന്വേഷിപ്പിക്കാൻ ഉത്തരവിടുകയുംചെയ്‌തു. റിപ്പോർട്ട്‌ ലഭിച്ചാൽ തുടർ നടപടിസ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്‌. മാധ്യമങ്ങൾ പ്രതീക്ഷിച്ചതുപോലെ കാനം രാജേന്ദ്രൻ ഒന്നും പറഞ്ഞില്ല. അതുകൊണ്ട്‌ കാനത്തെ മോശക്കാരനായി ചിത്രീകരിക്കാനാണ്‌ മാധ്യമശ്രമം. കാനത്തിന്റെ നിലപാട്‌ സന്ദർഭത്തിനനുസരിച്ചുള്ളതാണെന്നും  കോടിയേരി മാധ്യമങ്ങളോട്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top