06 December Sunday

കോവിഡ്‌ പരിശോധന: കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020


സ്വന്തം ലേഖിക
കോവിഡ്‌ വ്യാപനതോത്‌ കൂടുന്നതനുസരിച്ച്‌ പരിശോധനയും വർധിപ്പിച്ച്‌ സംസ്ഥാനം. ആദ്യ ഘട്ടത്തിൽ പ്രതിദിനം ആയിരത്തിൽ താഴെമാത്രം പരിശോധന  നടത്തിയിരുന്നിടത്ത്‌ ഇപ്പോൾ ദിവസേന 5000ൽപ്പരം സാമ്പിൾ പരിശോധിക്കുന്നു. മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ രോഗവ്യാപനം കുറവാണെങ്കിലും പരിശോധനാ നിരക്കിൽ സംസ്ഥാനം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്‌. വെള്ളിയാഴ്ച രാവിലെവരെയുള്ള കണക്കനുസരിച്ച്‌ രാജ്യത്ത്‌ പത്തുലക്ഷത്തിൽ 5607 പേരെ പരിശോധിച്ചു. സംസ്ഥാനത്ത്‌ പത്തുലക്ഷത്തിൽ 5655 പേരെവീതം പരിശോധിക്കുന്നതായി കേന്ദ്ര സർക്കാർ രേഖകൾ സൂചിപ്പിക്കുന്നു.

സംസ്ഥാനത്ത്‌ രോഗസാധ്യതയുള്ള കൂടുതൽ ആളുകൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ രോഗികളുടെ എണ്ണവും വർധിച്ചു. എട്ട്‌ ദിവസം തുടർച്ചയായി നൂറിലേറെയാണ്‌ പുതിയ രോഗികൾ. തമിഴ്‌നാട്ടിലും ഡൽഹിയിലും മൂവായിരത്തിൽ അധികവും മഹാരാഷ്ട്രയിൽ അയ്യായിരത്തോളവുമാണ്‌ പ്രതിദിന രോഗനിരക്ക്‌. 
അതേസമയം, സംസ്ഥാനത്ത്‌ സമ്പർക്കവ്യാപനം കുറയ്‌ക്കാനായി. നിരീക്ഷണവും സർവെയ്‌ലൻസ്‌ പരിശോധനയും കർശനമാക്കി ക്ലസ്‌റ്ററുകൾ രൂപപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുന്നു. അതീവ ജാഗ്രത ആവശ്യമുള്ള തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രാദേശിക അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തുന്നു. ലാബുകൾ വർധിപ്പിച്ചും പൂൾ ടെസ്‌റ്റിങ്‌ വ്യാപകമാക്കിയും പരിശോധ ഉയർത്തുകയാണ്. ജൂലൈയോടെ പ്രതിദിനം 15,000 പരിശോധന നടത്താനാണ്‌ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top