10 June Saturday

കരുതലും കൈത്താങ്ങും അദാലത്തുകൾക്ക്‌ സമാപനം ; പരിഹരിച്ചത്‌ 1225 പരാതി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023


കൊച്ചി
സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച "കരുതലും കൈത്താങ്ങും' അദാലത്തുകൾക്ക് ജില്ലയിൽ സമാപനമായി. കണയന്നൂർ, പറവൂർ, ആലുവ, കൊച്ചി, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി നടന്ന അദാലത്തുകളിൽ ആകെ 1703 പരാതികളാണ് പരിഗണിച്ചത്. 1225 അപേക്ഷകരെ മന്ത്രിമാർ നേരിൽക്കണ്ട് പരാതികൾ തീർപ്പാക്കി. അപേക്ഷകർ ഹാജരാകാത്തതിനാൽ 478 പരാതികൾ  മാറ്റിവച്ചു. ആകെ 1205 പുതിയ അപേക്ഷകൾ ലഭിച്ചു.

അവസാന അദാലത്ത് കോതമംഗലം താലൂക്കിൽ നടന്നു. വ്യവസായമന്ത്രി പി രാജീവ്‌, കൃഷിമന്ത്രി പി പ്രസാദ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്തുകൾ. അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ട മുൻഗണനാ റേഷൻ കാർഡുകൾ, ക്ഷേമപെൻഷനുകൾ, സ്‌കോളർഷിപ് കുടിശ്ശിക, അതിർത്തിത്തർക്കം, വഴിത്തർക്കം, സ്വത്ത് തർക്കം, മരം മുറിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, റവന്യു റീസർവേ, ഭൂമി പോക്കുവരവ് ചെയ്യൽ, വയോജന സംരക്ഷണം, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, വിവിധ ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള ആനുകൂല്യങ്ങൾ, കൃഷിനാശത്തിനുള്ള ധനസഹായം തുടങ്ങി വിവിധവകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് മന്ത്രിമാർക്ക് മുന്നിലെത്തിയത്. ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിൽ അനാവശ്യ കാലതാമസമുണ്ടാകരുതെന്ന കാഴ്ചപ്പാടോടെയാണ്‌ സംസ്ഥാന സർക്കാർ കരുതലും കൈത്താങ്ങും അദാലത്തുകൾ സംഘടിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top