10 June Saturday

ഭിന്നശേഷിക്കാരൻ പ്രസാദിന്റെ വീട്ടിലേക്ക് റോഡ്

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023


കോതമംഗലം
ഭിന്നശേഷിക്കാരനായ കുന്നുംപുറത്ത് പ്രസാദിന്റെ വീട്ടിലേക്ക് റോഡ് നിർമിക്കുമെന്ന്‌ കോതമംഗലം താലൂക്ക് അദാലത്തിൽ മന്ത്രിയുടെ ഉറപ്പ്‌. കീരംപാറ പഞ്ചായത്ത് രണ്ടാംവാർഡിലെ സ്ഥിരതാമസക്കാരായ പ്രസാദിനും കുടുംബത്തിനുമാണ് മന്ത്രി പി പ്രസാദിന്റെ ഇടപെടലിൽ റോഡ് നിർമാണത്തിന് അനുമതി ലഭിച്ചത്.

ഓമന അയ്യാവും മക്കളായ കെ എ പ്രസാദും കെ എ വേണുവും വർഷങ്ങളായി താമസിക്കുന്ന കീരംപാറയിലെ കുന്നുംപുറത്ത് വീട്ടിലേക്കുള്ള വഴി ശോചനീയാവസ്ഥയിലാണ്.

വീൽചെയറിൽ സഞ്ചരിക്കുന്ന പ്രസാദും കുടുംബവും വനഭൂമിയിലൂടെയുള്ള വഴിയാണ് വീട്ടിലെത്താൻ ഉപയോഗിക്കുന്നത്.  അടിയന്തരഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽപ്പോലും എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പരാതി പരിഗണിച്ച മന്ത്രി റോഡ് നിർമാണം രണ്ടുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top