05 April Sunday

മതസ്പർധ: ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020


സ്വന്തം ലേഖകൻ
മതസ്പർദ്ധ വളർത്തുന്ന വീഡിയോ ഫെയ്സ്ബുക്കിൽ  പ്രചരിപ്പിച്ചതിന് ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്റ്റിൽ. കള്ളമല, പടിഞ്ഞാറേവീട്ടിൽ പരേതനായ രവീന്ദ്രന്റെ മകൻ ശ്രീജിതിനെയാണ് (24) അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളമലയിലെ ശ്രീജിത്തിന്റെ വീട്ടിൽ ബുധനാഴ്ച പൊലീസ്  നടത്തിയ പരിശോധനയില്‍ ബജ്‌റംഗ്ദളിന്റെ രണ്ടു നോട്ടീസ്  ലഭിച്ചതായി പൊലീസ് പറഞ്ഞു. 

പൗരത്വഭേദഗതി നിയമത്തിനെതിരെ  ഡൽഹിയിൽ സമരം നടത്തുന്നവരെ വർഗീയമായി അധിക്ഷേപിച്ച് ചൊവ്വാഴ്ചയാണ്  ഇയാൾ വീഡിയോ പോസ്റ്റ് ചെയ്തത്.  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മടങ്ങിയാൽ ഉടൻ സമരം നടത്തുന്നവരെ മുഴുവൻ അവസാനിപ്പിക്കുമെന്നും സമരക്കാർക്കെതിരെ ആക്രമണത്തിന് കേന്ദ്രസർക്കാർ നേതൃത്വം നൽകുമെന്നല്ലാം ആയിരുന്നു വീഡിയോയിലെ പരാമര്‍ശങ്ങൾ.    

ഇതിനെതിരെ ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി അഗളി പൊലീസിനും എസ്‌‌പിക്കും   പരാതി നൽകിയിരുന്നു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top