കൊച്ചി
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പുറത്തിറക്കി. ലെനിൻ സെന്ററിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ എ അൻഷാദിന് നൽകി പ്രകാശിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്മണി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ആർ മുരളീധരൻ, ജോൺ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു. പനങ്ങാട് സ്വദേശി അജയൻ ടീപോയിയാണ് ലോഗോ തയ്യാറാക്കിയത്. ഡിസംബർ 14, 15, 16 തീയതികളിൽ കളമശേരിയിലാണ് സമ്മേളനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..