30 November Monday

ഇന്ന്‌ വയലാർദിനം ; വയലാറിലേക്ക്‌ ദീപശിഖാ പ്രയാണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


ആലപ്പുഴ
പുന്നപ്ര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ വയലാറിലേക്കുള്ള ദീപശിഖ പ്രയാണം ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന്‌ ആരംഭിക്കും. മന്ത്രി ജി സുധാകരൻ  ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ദീപം പകർന്ന് അത്‌ലറ്റുകൾക്ക് കൈമാറും. രാവിലെ ഒമ്പതിന് മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖ പ്രയാണവും ആരംഭിക്കും. സമരസേനാനി കെ കെ ഗംഗാധരൻ ദീപശിഖ കൈമാറും. അത്‌ലറ്റുകൾ റിലേയായി ദീപശിഖ വയലാറിൽ എത്തിക്കും. രാവിലെ 10.05ന് കൈചൂണ്ടിമുക്കിന് സമീപം രക്തസാക്ഷി ജനാർദ്ദനന്റെ  ബലികുടീരത്തിൽ ദീപം പകർന്ന് പ്രയാണം തുടരും. 11.10ന് മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ ദീപം പകർന്ന ശേഷം 12.15ന് വയലാറിലെത്തും. മേനാശേരിയിൽനിന്നുള്ള ദീപശിഖയും ഈ സമയം വയലാറിലെത്തും. വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എൻ എസ് ശിവപ്രസാദ് ദീപശിഖകൾ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. തുടർന്ന് പുഷ്‌പാപാർച്ചന.

പിണറായിയുടെയും കാനത്തിന്റെയും പ്രഭാഷണം ഇന്ന്
പുന്നപ്ര -- വയലാർ രക്തസാക്ഷി വാർഷിക വാരാചരണ സമാപനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിന് ഓൺലൈനിലൂടെ അനുസ്‌മരണ പ്രഭാഷണം നടത്തും.  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വൈകിട്ട് 5.45ന് ഓൺലൈനിൽ രക്തസാക്ഷി അനുസ്‌മരണ പ്രഭാഷണം നടത്തും. 

മുഖ്യമന്ത്രിയുടെ പ്രഭാഷണം സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെയും മുഖ്യമന്ത്രിയുടെയും ഔദ്യോ​ഗിക ഫേസ്ബുക്ക് പേജുകളിൽ കാണാം. കാനം രാജേന്ദ്രന്റേതും സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top