04 December Friday

അക്ഷരമാണ്‌ അന്നം; അറിവാണ്‌ സമ്പാദ്യം: എം ടി വാസുദേവൻ നായർ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


തിരൂർ
‘‘അക്ഷരമാണ്‌ അന്നം, അറിവാണ്‌ സമ്പാദ്യം. ഇതാണ്‌ വിജയദശമി ദിനത്തിൽ എഴുത്തിനിരുത്തുന്നതിന്‌ പിന്നിലെ സങ്കൽപ്പമെന്ന്‌‌ എം ടി വാസുദേവൻ നായർ.  തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണിൽനിന്ന്‌ അക്ഷരാഭ്യാസം തുടങ്ങുന്നു എന്നതാണ്‌ തുഞ്ചൻപറമ്പിന്റെ പ്രാധാന്യം. വർഷം നാലായിരത്തിലധികം കുട്ടികൾ വരാറുണ്ട്‌. ഇത്രയും കുട്ടികൾ വരുന്നത്‌ കോവിഡ്‌ വ്യാപനത്തിന്‌ കാരണമാകും. ഇത്‌ മുന്നിൽകണ്ടാണ്‌ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശം പാലിച്ച്‌ എഴുത്തിനിരുത്തൽ ചടങ്ങ്‌ ഒഴിവാക്കിയത്‌. ഓൺലൈനിൽ അപേക്ഷിച്ചവർക്ക്‌‌ അക്ഷരമാലയും സന്ദേശവും അയച്ചുനൽകും.

തുഞ്ചത്ത്‌ എഴുത്തച്ഛന്റെ അനുഗ്രഹത്തോടെ കുരുന്നുകൾ അക്ഷരാഭ്യാസത്തിന്‌ തുടക്കംകുറിക്കട്ടെ. അതിലവർക്ക്‌ വിജയമുണ്ടാകട്ടെ’’–- എം ടി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

കോവിഡ്‌ വ്യാപന പശ്‌‌ചാത്തലത്തിൽ ഇത്തവണ തുഞ്ചൻപറമ്പിൽ എഴുത്തിനിരുത്തൽ ഉണ്ടായിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top