04 December Friday

സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചതിലേറെയും പ്രമേഹരോ​ഗികള്‍

അശ്വതി ജയശ്രീUpdated: Monday Oct 26, 2020



സംസ്ഥാനത്ത്‌ ജൂലൈമുതല്‍ സെപ്തംബര്‍ ആദ്യവാരംവരെ കോവിഡ്‌ ബാധിച്ച്‌ മരിച്ച 223പേരിൽ 47.6 ശതമാനവും പ്രമേഹരോഗികൾ‌. ആരോഗ്യവകുപ്പ്‌ നടത്തിയ ഡെത്ത്‌ ഓഡിറ്റ്‌ റിപ്പോർട്ടിലാണ്‌ ഈ വിവരമുള്ളത്‌.കോവിഡ്‌ മൂലം മരിച്ചവരിൽ 120 പേർ (47.6 ശതമാനം) പ്രമേഹരോഗികള്‍. 116 പേർ (46 ശതമാനം) ഉയർന്ന രക്തസമ്മർദത്തിനും‌  ചികിത്സ തേടുന്നവരായിരുന്നു. മറ്റ്‌ രോഗങ്ങളില്ലാത്തവർ 0.8 ശതമാനം മാത്രം. അതായത്‌, 223 പേരിൽ രണ്ടുപേർ മാത്രമാണ്‌ പൂർണ ആരോഗ്യവാന്മാർ. പ്രായമായവർക്കായുള്ള റിവേഴ്‌സ്‌ ക്വാറന്റൈൻ പാലിക്കാത്തത്‌ 24 ശതമാനം മരണങ്ങൾക്ക്‌ കാരണമായി. 13 പേരെ മരിച്ച നിലയിലാണ്‌ ചികിത്സാകേന്ദ്രങ്ങളിലെത്തിച്ചത്‌. മരിച്ചവരിൽ കൂടുതൽ പുരുഷന്മാരാണ്‌‌, 157 പേർ. മരിച്ചവരുടെ ശരാശരി പ്രായം 63.5 ആണ്‌.

റിവേഴ്‌സ്‌ ക്വാറന്റൈൻ ശക്തമാക്കണം
റിവേഴ്‌സ്‌ ക്വാറന്റൈൻ കൃത്യമായി പാലിക്കുന്നതിലൂടെ മരണനിരക്ക്‌ നിയന്ത്രിക്കാമെന്ന്‌ റിപ്പോർട്ട്‌ തയ്യാറാക്കിയ പ്രത്യേക കമ്മിറ്റി. ഡയാലിസിസ്‌ കേന്ദ്രങ്ങളിലും അർബുദ ചികിത്സാ വാർഡുകളിലും പകർച്ചവ്യാധി പ്രതിരോധപ്രവർത്തനവും മറ്റ്‌ രോഗങ്ങൾക്ക്‌ ചികിത്സയിലുള്ളവർക്ക്‌ നിരീക്ഷണവും ശക്തമാക്കണം. റിവേഴ്‌സ്‌ ക്വാറന്റൈന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കണം. അതത്‌ മേഖലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ  പ്രായമായവരുടെ പട്ടിക തയ്യാറാക്കി സുരക്ഷ ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top