04 December Friday

9 മാസം; 20,842 പേർക്ക്‌ നിയമനം ; ‘ലോക്‌ഡൗണി’ലും ‘ഡൗണാ’കാതെ പിഎസ്‌സി

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


സ്വന്തം ലേഖിക
കോവിഡിൽ നാടാകെ അടച്ചുപൂട്ടിയപ്പോഴും തൊഴിലന്വേഷകർക്ക് ‌മുന്നിൽ അവസരങ്ങളുടെ വാതിൽ തുറന്നിട്ട്‌ കേരള പിഎസ്‌സി. 2020 ജനുവരി മുതൽ സെപ്‌തംബർവരെ ഒമ്പതുമാസത്തിനിടെ 20,842 പേർക്ക്‌ പിഎസ്‌സി നിയമനശുപാർശ നൽകിയത്‌. പിഎസ്‌സി ആസ്ഥാനം ഉൾപ്പെടെ സർക്കാർ ഓഫീസുകൾ പൂർണമായി അടഞ്ഞുകിടന്ന ഏപ്രിലിൽ മാത്രമാണ്‌ ശുപാർശ  കുറഞ്ഞത്‌.   മെയ്‌, ജൂൺ മാസങ്ങളിൽ കൂടുതൽ  ശുപാർശ നൽകാനായി.

നിയമനം നടക്കുന്നില്ലെന്ന  വ്യാജപ്രചാരണം  തകൃതിയായി പ്രചരിച്ച കാലയളവിലാണ്‌ പിഎസ്‌സി ഈ നിയമന ശുപാർശ അയച്ചുകൊണ്ടിരുന്നത്‌.  വിവിധ വകുപ്പുകൾ റിപ്പോർട്ട്‌ ചെയ്തതിനേക്കാൾ കൂടുതൽ ശുപാർശ അയക്കാനും പിഎസ്‌സിക്ക്‌ കഴിഞ്ഞു.

50 ദിവസം; 4000ത്തിലധികം  ശുപാർശ
സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി  പിഎസ്‌സി കൂടുതൽ നിയമനങ്ങൾ നടത്തുമെന്ന്‌ ആഗസ്ത്‌ 30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. സെപ്‌തംബർ ഒന്നുമുതൽ 30വരെ   പിഎസ്‌സി നിയമന ശുപാർശ ലഭിച്ചത്‌ 2232 പേർക്ക്‌. ഒക്‌ടോബറിൽ  20 ദിവസം പിന്നിടുമ്പോൾ രണ്ടായിരത്തിലധികം പേർക്ക്‌ ശുപാർശ അയച്ചുകഴിഞ്ഞിട്ടുണ്ട്‌.  പരിപാടി പൂർണമാകുമ്പോഴേക്ക്‌ നിയമനം പതിനായിരം കടക്കുമെന്നുറപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top