22 October Thursday

പിഎസ്‌സി : കോവിഡ്‌ പോസിറ്റീവായ ഉദ്യോഗാർഥികൾ ആംബുലൻസിൽ എത്തണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020


തിരുവനന്തപുരം
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർഥികൾ പിഎസ്‌സി പരീക്ഷ എഴുതുന്നതിന് ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കണം.

● കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം kpscpro@gmail.com എന്ന ഇ മെയിൽ വിലാസം മുഖേന മുൻകൂട്ടി അപേക്ഷ നൽകണം. പരീക്ഷ എഴുതാൻ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാകണം.

● ആരോഗ്യപ്രവർത്തകനൊപ്പം മെഡിക്കൽ ആംബുലൻസിൽ എത്തിയാൽ മാത്രമേ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളൂ.

● ഉദ്യോഗാർഥികൾ പരീക്ഷാകേന്ദ്രത്തിൽ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലൻസിലിരുന്ന് പരീക്ഷ എഴുതണം.

● തിരിച്ചറിയൽ തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം ഹാൾടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഹാജരാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top