29 October Thursday

ഐഎസ്‌ കേസിൽ സുബഹാനി കുറ്റക്കാരൻ; ശിക്ഷ 28ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020


കൊച്ചി
ഐഎസിൽ ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസിൽ തൊടുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് എൻഐഎ പ്രത്യേക കോടതി. ജഡ്ജി പി കൃഷ്ണകുമാർ തിങ്കളാഴ്ച ശിക്ഷ വിധിക്കും. 2015ൽ തുർക്കിവഴി ഇറാഖിലേക്കു കടന്ന സുബഹാനി ഐഎസിൽ ചേർന്ന് ആയുധപരിശീലനം നേടി ഇറാഖിലെ മൊസൂളിൽ ഐഎസിനുവേണ്ടി യുദ്ധം ചെയ്യാനെത്തി എന്നാണ്‌ കുറ്റപത്രം.

കണ്ണൂർ കനകമലയിൽ 2016ൽ ദേശവിരുദ്ധ ഗൂഢാലോചന നടത്തിയ കേസിലെ പ്രതികൾക്കൊപ്പമാണ് ഇയാൾ എൻഐഎയുടെ പിടിയിലായത്‌.  ഇറാഖിലെ പ്രവർത്തനത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ സുബഹാനി  സാമൂഹ്യമാധ്യമങ്ങൾവഴി 15 പേരെ ഐഎസിലേക്ക്  റിക്രൂട്ട് ചെയ്തതും  ഐഎസ് കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തിയതും എൻഐഎ കണ്ടെത്തി. ഇന്ത്യയ്ക്കും സൗഹൃദരാജ്യങ്ങൾക്കുമെതിരെ യുദ്ധം ചെയ്തെന്ന കുറ്റം ചുമത്തി എൻഐഎ എടുത്ത ആദ്യ കേസാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top