18 September Wednesday

ഡിപി വേൾഡ്‌ നിർമിച്ച വീടുകൾ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019



കൊച്ചി
പ്രളയബാധിതര്‍ക്കായി ഡിപി വേള്‍ഡ് നിര്‍മിച്ച 50 വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രളയാനന്തര പുനർനിർമാണത്തിൽ കേരള സമൂഹത്തിന്റേത് മാതൃകാപരമായ ഇടപെടലാണെന്ന്‌ അദ്ദേഹം പറഞ്ഞു. വല്ലാര്‍പാടത്തെ രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ്‌ കണ്ടെയ്നര്‍ ടെര്‍മിനലില്‍ നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.

എറണാകുളം സോഷ്യൽ സർവീസ്‌ സൊസൈറ്റി, ഹാബിറ്റാറ്റ്‌ ഫോർ ഹ്യുമാനിറ്റി എന്നീ  സംഘടനകളുടെ സഹകരണത്തോടെയാണ്‌ വീട്‌ നിർമിച്ചത്‌. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എസ്‌ ശർമ, കെ ജെ മാക്‌സി, ജോൺ ഫെർണാണ്ടസ്‌, വി ഡി സതീശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ഇഎസ്‌എസ്‌ രക്ഷാധികാരി ഡോ. ജോസഫ്‌ കളത്തിപ്പറമ്പിൽ, ഡിപി വേൾഡ്‌ കൊച്ചി സിഇഒ പ്രവീൺ തോമസ്‌ ജോസഫ്‌, ഡിപി വേൾഡ്‌ ഇന്ത്യ സിഎസ്‌ആർ ഹെഡ്‌ മൊണാൽ ശ്രീവാസ്‌തവ, ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി അസോസിയേറ്റ് ഡയറക്ടർ പ്രവീൺ പോൾ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top