18 September Wednesday

വിവാഹച്ചെലവ്‌ ചുരുക്കി ദുരിതാശ്വാസനിധിയിലേക്ക്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019


ആലങ്ങാട്
സിപിഐ എം ആലങ്ങാട് ഏരിയ സെക്രട്ടറി എം കെ ബാബു, മകൻ റാഫിയുടെ വിവാഹച്ചെലവ് ചുരുക്കി നാലുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ഭാര്യ സുബൈദ, റാഫി, ഇളയ മകൻ ഹാരിസ് എന്നിവരോടൊപ്പം എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെത്തിയാണ് ബാബു  ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്. ആഗസ്‌ത്‌ 28 നാണ് റാഫിയുടെ വിവാഹം. ബിടെക് ബിരുദധാരിയായ റാഫി, ദുബായിൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുകയാണ്. പെരുമ്പാവൂർ മുടിക്കൽ മൂക്കട വീട്ടിൽ അബ്ദുൾ കരീമിന്റെയും സൈനബയുടെയും മകൾ മുംതാസ് കരീമാണ് വധു.


പ്രധാന വാർത്തകൾ
 Top