24 October Thursday

അടൂരിനെതിരായ ഭീഷണിയിൽ പ്രതിഷേധം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2019


ന്യൂഡൽഹി
അടൂർ ഗോപാലകൃഷ്ണനെപ്പോലെ ലോകം ആദരിക്കുന്ന മഹാനായ ഒരു കലാകാരനോട് അന്യഗ്രഹത്തിലേക്ക് പോകാൻ ഒരു ആർഎസ്എസ് നേതാവിന് ആവശ്യപ്പെടാനാകുന്നവിധമാണ് ഇന്നത്തെ ഇന്ത്യയിലെ അരക്ഷിതാവസ്ഥയെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. നിങ്ങൾ ആരായാലും ആർഎസ്എസുകാർക്ക് നിങ്ങളോട് എന്തും ചെയ്യാം. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ സർക്കാർ ഇടപെടണം എന്ന മിതമായ   ആവശ്യമാണ്‌ അടൂർ അടക്കമുള്ള എഴുത്തുകാരും കലാകാരന്മാരും ആവശ്യപ്പെട്ടത്‌. 

നിരവധി കലാകാരന്മാർക്കുനേരെ അവർ ഭീഷണി ഉയർത്തിയിരിക്കുന്നു.  എന്തെങ്കിലും കിട്ടാൻ വേണ്ടിയോ അല്ലെങ്കിൽ എന്തോ കിട്ടാഞ്ഞിട്ടോ ആണ് അടൂർ ഈ പ്രസ്താവനയിൽ ഒപ്പുവച്ചത് എന്നുപറയുന്ന ആർഎസ്എസ് നേതാവ് കലയെയും കലാകാരന്മാരെയും സ്വന്തം നിലവാരത്തിലാണ്‌ മനസ്സിലാക്കുന്നത്‌.  പുരസ്കാരങ്ങൾക്കും സ്ഥാനങ്ങൾക്കുമപ്പുറമാണ് കലയും സാഹിത്യവും എന്ന് മനസ്സിലാകാത്തവരാണിവർ–- ബേബി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top