11 August Tuesday

ബിജെപി കോർകമ്മിറ്റി നാളെ ; പ്രതിരോധ തട്ടിപ്പ്‌ ചർച്ചയാകും

പി വി ജീജോUpdated: Friday Jun 26, 2020



പ്രതിരോധ തട്ടിപ്പടക്കം അഴിമതി ആരോപണങ്ങൾ ശക്തമാകവെ   ബിജെപി സംസ്ഥാന കോർകമ്മിറ്റി യോഗം ശനിയാഴ്ച ചേരും. ഡിആർഡിഒ (ഡിഫൻസ്‌ റിസർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ ഓർഗനൈസേഷൻ) തട്ടിപ്പുമായി ബന്ധപ്പെട്ട്‌ മലയാളിയുടെ  അറസ്റ്റും ഇയാളുമായി നേതാക്കൾക്കുള്ള ബന്ധവും വിവാദത്തിൽ നിൽക്കുമ്പോഴാണ്‌ നേതൃയോഗം‌ കൊച്ചിയിൽ ചേരുന്നത്‌.   കേന്ദ്രമന്ത്രി വി മുരളീധരനെതിരെ സംശയമുയർന്ന തട്ടിപ്പ്‌ കോർ കമ്മിറ്റിയിൽ ചർച്ചയാകും. തട്ടിപ്പിൽ കോഴിക്കോട്ട്‌ അറസ്റ്റിലായ അരുൺ  പി രവീന്ദ്രന്‌‌  വി മുരളീധരന്റെ ഓഫീസുമായുള്ള ബന്ധം, മറ്റിടപാടുകൾ എന്നിവയെക്കുറിച്ച്‌ വന്ന വാർത്തകളിൽ ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തിൽ നിലപാട്‌ മറുപക്ഷം തേടും. മുരളീധരന്റെ ഓഫീസിൽ കോൺഗ്രസ്‌ ബന്ധമുള്ള ജീവനക്കാരിയെ നിയമിച്ചതടക്കം ആക്ഷേപങ്ങളുമുണ്ട്‌.  

അറസ്റ്റിലായ അരുൺ മലപ്പുറത്തെ  ബിജെപി പ്രമുഖന്റെ ബന്ധുവാണ്‌. ‌ കുമ്മനം രാജശേഖരൻ പ്രസിഡന്റായിരിക്കെ അഴിമതി ആരോപണത്തിന് പുറത്താക്കിയ നേതാവാണിത്‌. എന്നാൽ സുരേന്ദ്രൻ പ്രസിഡന്റായ ശേഷം ഒബിസി മോർച്ചയുടെ സംസ്ഥാന ഭാരവാഹിയാക്കി.  പാർടി സജീവമല്ലെന്ന ആക്ഷേപവും കമ്മിറ്റിയിൽ ഉയരും.  സംഘടനാ ജനറൽ സെക്രട്ടറിയെ  മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ അജൻഡയിലുണ്ട്‌.  ഭാരവാഹികളുടെ പിന്തുണയില്ലെന്നതാണ്‌ കെ സുരേന്ദ്രനടക്കമുള്ളവരുടെ പരാതി.  എം ഗണേശന്റെ മാറ്റമാണ്‌ ഇവരുടെ ലക്ഷ്യം‌.  ആർഎസ്‌‌എസ്‌ സംസ്ഥാന സഹകാര്യവാഹക്‌ സുദർശനെ പകരക്കാരനാക്കാനായും കണ്ടുവച്ചിട്ടുണ്ട്‌. ജനറൽ സെക്രട്ടറിയായി നിയമിച്ച ജോർജ്‌ കുര്യനെ ഒഴിവാക്കണമെന്ന്‌  മറുപക്ഷവും ആവശ്യപ്പെടും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top