26 August Monday

സിപിഐ എം മേഖലാ യോഗങ്ങൾ 3, 4, 5 തീയതികളിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

തിരുവനന്തപുരം>  സിപിഐ എം മേഖലാ യോഗങ്ങൾ ജൂലൈ മൂന്ന‌്, നാല‌്, അഞ്ച‌് തീയതികളിൽ എറണാകുളം, കോഴിക്കോട‌്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചേരും. എറണാകുളം റീജിയണൽ സ‌്പോർട‌്സ‌് സെന്ററിൽ മൂന്നിന‌്  രാവിലെ പത്തിന‌് ചേരുന്ന യോഗത്തിൽ ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട‌് ജില്ലകളിലുള്ളവർ പങ്കെടുക്കണം.

കോഴിക്കോട‌് ടാഗോർ സെന്റിനറി ഹാളിൽ നാലിന‌് രാവിലെ പത്തിന‌് ചേരുന്ന യോഗത്തിൽ കാസർകോട‌്, കണ്ണൂർ, വയനാട‌്, കോഴിക്കോട‌്, മലപ്പുറം ജില്ലകളിലുള്ളവരാണ‌് പങ്കെടുക്കേണ്ടത‌്. തിരുവനന്തപുരം എകെജി ഹാളിൽ അഞ്ചിന‌് രാവിലെ പത്തിന‌് ചേരുന്ന യോഗത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലുള്ളവർ പങ്കെടുക്കണം. പാർടി ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയാ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവരാണ‌് യോഗങ്ങളിൽ പങ്കെടുക്കേണ്ടത‌്. സിപിഐഎം പൊളിറ്റ‌് ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻ പിള്ള, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ എന്നിവർ പങ്കെടുക്കും.


പ്രധാന വാർത്തകൾ
 Top