24 August Saturday

ജോസിന‌് മനംമാറ്റമുണ്ടായാൽ മാത്രം ചർച്ചയെന്ന‌് ജോസഫ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019


ജോസ‌് കെ മാണിക്ക‌് മനംമാറ്റമുണ്ടായാൽ മാത്രം സമയവായ ചർച്ചയെക്കുറിച്ച‌് ആലോചിക്കാമെന്ന‌് കേരള കോൺഗ്രസ‌് എം വർക്കിങ‌് ചെയർമാൻ പി ജെ ജോസഫ‌്. ചെയർമാൻ പദവി സംബന്ധിച്ച‌് ഒരു വിട്ടുവീഴ‌്ചക്കുമില്ല. ഏകപക്ഷീയ യോഗം വിളിച്ച‌ാണ‌് ജോസ‌് കെ മാണിയെ  ചെയർമാനായി പ്രഖ്യാപിച്ചത‌്.

ആര‌് ചർച്ചക്ക‌് വ‌ിളിച്ചാലും പോകും. എന്നാൽ ജോസ‌് ചെയർമാനായി ഒരു സമവായത്തിനും ഇല്ലെന്നും- പി ജെ ജോസഫ‌് മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.
ഇതേസമയം കേരള കോൺഗ്രസ‌് എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടറിയറ്റ‌് ധർണയിൽ ജോസ‌് കെ മാണിയേയും കൂട്ടരേയും ജോയ‌് എബ്രഹാമും മോൻസ‌് ജോസഫും കടന്നാക്രമിച്ച‌ു. കേരള കോൺഗ്രസ‌് എമ്മാണെന്ന‌്  അവകാശവാദം ഉന്നയിക്കുന്നവർക്ക‌് പാർടിയുടെ ഗുണവും മണവുമുണ്ടാകണം. യഥാർഥ കേരള കോൺഗ്രസ‌് ഏതാണെന്നതിന‌് തെളിവാണ‌് പി ജെ ജോസഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരമെന്നും ജനറൽ സെക്രട്ടറി ജോയ‌് എബ്രഹാം പറഞ്ഞു. പി ജെ ജോസഫും സി എഫ‌് തോമസും നയിക്കുന്നതാണ‌് യഥാർഥ കേരള കോൺഗ്രസ‌് എമ്മെന്ന‌് മോൻസ‌് ജോസഫ‌് എംഎൽഎ പറഞ്ഞു. പി ജെ ജോസഫ‌് ധർണ ഉദ‌്ഘാടനംചെയ‌്തു.  തോമസ‌് ഉണ്ണിയാടൻ, ടി യു കുരുവിള, സജി മഞ്ഞകടമ്പൻ എന്നിവരും പങ്കെടുത്തു. അധ്യക്ഷനായി നിശ്ചയിച്ചിരുന്ന ഡെപ്യൂട്ടി ചെയർമാൻ സി എഫ‌് തോമസ‌്  പങ്കെടുത്തില്ല.


പ്രധാന വാർത്തകൾ
 Top