23 August Friday

കണക്കുകളിൽ അപാകമുണ്ടെങ്കിൽ നടപടിയെടുക്കണം: സ‌്പീക്കർ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019


തിരുവനന്തപുരം
ധനാഭ്യർഥനകളിൻമേലുള്ള സൂക്ഷ‌്മപരിശോധനക്കായി വിവിധ വകുപ്പുകൾ ലഭ്യമാക്കിയ കുറിപ്പുകള‌ുടെ അപാകത അതത‌് സബജക്ട‌് കമ്മിറ്റികൾ ഗൗരവമായി പരിഗണിക്കേണ്ടതാണെന്ന‌് സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ റൂളിങ‌് നൽകി. പരിഹാരം സമിതിതലത്തിൽ കാണണം. ഇത്തരം വിഷയങ്ങൾ ഇനി സഭയിൽ ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും സ‌്പീക്കർ പറഞ്ഞു. എം ഉമ്മറാണ‌് വിഷയം ക്രമപ്രശ‌്നമായി ഉന്നയിച്ചത‌്. എന്നാൽ ഇതു സംബന്ധിച്ച‌് വ്യക്തമായ നിർദേശം ബന്ധപ്പെട്ട വകുപ്പുകൾക്ക‌് നൽകിയിരുന്നുവെന്ന‌് പാർലമെന്റ‌റി മന്ത്രി എ കെ ബാലൻ പറഞ്ഞു.  ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

നേരത്തെ രണ്ട‌് തവണ റൂളിങ‌് നൽകിയതായി സ‌്പീക്കർ പറഞ്ഞു. എന്നാൽ ഇവ ആവർത്തിക്കുന്നതിനാൽ നിയമസഭാ കമ്മിറ്റികൾക്ക‌് അവയുടെ സുഗമമായ പ്രവർത്തനത്തിന‌് ആവശ്യമായ കുറിപ്പുകൾ ബന്ധപ്പെട്ട വകുപ്പുകൾ നൽകണം.

ഇവ ലഭിക്കുന്നുവെന്ന‌് ഉറപ്പാക്കേണ്ടത‌് അതത‌് സ‌ബ‌്ജക്ട‌് കമ്മിറ്റികളുടെ ഉത്തരവാദിത്തമാണ‌്. അപാകത കണ്ടെത്തിയാൽ അപ്പോൾതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന‌് വിശദീകരണം തേടുന്നതിനും വീഴ്ചവരുത്തുന്നവർക്കെതിരെ നടപടിക്ക‌് ശുപാർശ ചെയ്യാനും സമിതിക്ക‌് അധികാരമുള്ളതായും സ‌്പീക്കർ വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top