31 March Tuesday

എന്‍ജി.കോളേജ് ഹോസ്റ്റലുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കണം; കോളേജ് ക്യാന്റിന്‍ സാമൂഹ്യ അടുക്കളയാക്കി ഭക്ഷണമൊരുക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

തിരുവനന്തപുരം > കോവിഡ് 19 വൈറസ് വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ സംസ്ഥാനത്തെ എന്‍ജിനിയറിങ്, മാനേജ്മെന്റ് കോളേജുകള്‍ക്ക് സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്‍കി.   അടിയന്തിര ചികിത്സാ ആവശ്യം മുന്നില്‍ കണ്ട് കോളേജ് ഹോസ്റ്റലുകള്‍ കോവിഡ് പ്രതിരോധ കെയര്‍ സെന്ററുകളായി രൂപപ്പെടുത്തണമെന്നും ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ്  സ്ഥാപന മേധാവികള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും നല്‍കിയിട്ടുള്ളത്.  പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എസ് അയൂബിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കോവിഡ് സെല്‍  ഇതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. കോളേജുകളിലെ സെല്ലുകളും  എന്‍എസ് എസ് യൂണിറ്റുകളും  അതതിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കണം.   രോഗബാധിതരുടെ  നിരീക്ഷണം, മരുന്നുകളുടേയും  ഭക്ഷ്യസാധനങ്ങളുടേയും  വിതരണം, കൗണ്‍സലിങ്, തുടങ്ങിയ മേഖലകളില്‍ ജിയോഫെന്‍സിങ് ആപ്പുകള്‍ വഴി മികച്ച സേവനം ഉറപ്പുവരുത്തുവാന്‍ കോളേജുകളിലെ പ്രതിരോധ സെല്ലുകള്‍  സഹായിക്കണം.  മറ്റ് പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ:

? ഹോസ്റ്റല്‍ ക്യാന്റീന്‍  സാമൂഹ്യ അടുക്കളയായി ഉപയോഗപ്പെടുത്തി പൂര്‍വ വിദ്യാര്‍ഥകളുടെ സഹായത്തോടെ ഫുഡ് ബാങ്കുകള്‍ ആരംഭിക്കുക.  രോഗികള്‍, പൊലീസ് , ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി  ജീവനക്കാര്‍  എന്നിവര്‍ക്ക്  ഭക്ഷണവും വെള്ളവും എത്തിക്കുക

?ഫുഡ് ബാങ്കിലെ ഭക്ഷണ വിതരണത്തിന് മൊബൈല്‍ ആപ്പുകള്‍ നിര്‍മിക്കാന്‍ വിദ്യാര്‍ഥികളുടെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗിക്കുക.

?പൊതു ഇടങ്ങളിലും ആശുപത്രി കവാടങ്ങളിലും ബസ്, ഓട്ടോ സ്റ്റാന്‍ഡുകളിലും മനുഷ്യ സ്പര്‍ശം ഇല്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ സാനിറ്റസിങ് സംവിധാനം നിര്‍മിക്കുക

? കെമിസ്ട്രി, കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗങ്ങള്‍ സാനിറ്റസിങ് ലായനികള്‍ കോളേജ് ലാബുകളില്‍ നിര്‍മിച്ച്  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കണം

?കോളേജുകളിലെ സാങ്കേതിക വിഭാഗം ജീവനക്കാരെ ഉള്‍പ്പെടുത്തി ടെക്നിക്കല്‍ ടീം രൂപീകരിച്ച്   ആശുപത്രികളിലെ വെന്റിലേറ്റര്‍, ജനറേറ്റര്‍  ഉള്‍പ്പടെയുള്ള യന്ത്ര സംവിധാനങ്ങളുടെ  കാര്യക്ഷമത ഉറപ്പാക്കുക.

?മുഖാവരണം, കൈയുറ, അണുനശീകരണ ലായനി എന്നിവ നിര്‍മിക്കാന്‍ ചെലവുകുറഞ്ഞ സാങ്കേതിക വിദ്യ രൂപപ്പെടുത്തുക

?അടിയന്തിര ഘട്ടങ്ങളിലെ സാമൂഹ്യ  സേവനത്തിന് എല്ലാ കോളേജുകളിലും നൂറില്‍ കുറയാത്ത  വിദ്യാര്‍ഥകളുടെ സേന രൂപീകരിക്കുക

? സര്‍ക്കാരിന്റെ സ്ഥിതിവിവര കണക്കുകളും ഗൂഗിള്‍ മാപ്പുകളും ഉപയോഗിച്ച്  ഇന്‍ഫോഗ്രാഫിക്സ് അടിസ്ഥാനമാക്കി കോവിഡ് വ്യാപന പ്രവചന മോഡലുകള്‍ രൂപകല്‍പ്പന ചെയ്യുക.

?നിരീക്ഷണത്തിലുള്ളവരുടെ ക്വാറന്റൈന്‍ ഉറപ്പുവരുത്താന്‍ ക്യൂ ആര്‍ കോഡ്, ജി പി എസ് ട്രാക്കിങ് സംവിധാനങ്ങള്‍ രൂപപ്പെടുത്തുക.

? ബേധവല്‍ക്കരണത്തിനായി വീഡിയോകളും ഷോര്‍ട് ഫിലുമുകളും നിര്‍മിച്ച്  സാമൂഹ്യമാധ്യമങ്ങളിലൂടെ  ജനങ്ങളില്‍ എത്തിക്കുക. 


പ്രധാന വാർത്തകൾ
 Top