07 April Tuesday

മീൻപിടിത്ത ബോട്ടുകൾ കടലിൽ ഇറങ്ങിയില്ല

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020


വൈപ്പിൻ
വൈപ്പിൻ, മുനമ്പം മേഖലയിലെ മീൻപിടിത്ത ബോട്ടുകളൊന്നും കടലിൽ ഇറങ്ങിയില്ല. ഭൂരിഭാഗവും മുനമ്പം, മുരുക്കുംപാടം ഹാർബറുകൾക്കടുത്ത് കായലിൽ കെട്ടിയിട്ടിരിക്കുകയാണ്. ഹാർബറുകളെല്ലാം അടഞ്ഞുകിടന്നു.

എഴുപതോളം കേരള ബോട്ടുകൾ തമിഴ്നാട്ടിലെ ഫിഷിങ് ഹാർബറുകളിൽ അടുത്തിട്ടുണ്ട്. അവയെ കേരളത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.  ഇക്കാര്യം എംഎംപിഎസ് പ്രസിഡന്റ് സുധാസ് തായാട്ട് ഫിഷറീസ് വകുപ്പിനെ അറിയിച്ചതിനെത്തുടർന്നാണ് നടപടി. അവർ നൽകിയ നിർദേശങ്ങൾ പാലിച്ചായിരിക്കും ബോട്ടുകൾ കേരളത്തിൽ അടുക്കുന്നത്. തമിഴ്നാട്ടുകാരായ തൊഴിലാളികൾ അവിടെ ഇറങ്ങി. ബോട്ടുകളിലെ ചരക്ക് അതത്‌ ജെട്ടികളിൽ ഇറക്കാനും തൊഴിലാളികൾ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകി. ഇത് കർശനമായി നടപ്പാക്കും.

മത്സ്യമേഖല സ്തംഭനാവസ്ഥയിലായിരിക്കെയാണ് കോവിഡ്–-19 ഭീഷണി എത്തിയത്. ഇതോടെ ആയിരക്കണക്കിന് തൊഴിലാളികളാണ് പട്ടിണിയിലായത്. ആശ്വാസ നടപടികൾ ഉണ്ടാകണമെന്ന്‌ തൊഴിലാളികളും ബോട്ടുടമകളും ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top