23 August Friday

വീണ്ടും ഭഗവാന്റെ മരണം അരങ്ങേറി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019


കൊച്ചി
തൃപ്പൂണിത്തുറ ജെടി പാക്കിന്റെ ആഭിമുഖ്യത്തിൽ കനൽ സാംസ്‌കാരിക വേദി അവതരിപ്പിച്ച ‘വീണ്ടും ഭഗവാന്റെ മരണം' നാടകം അരങ്ങേറി. എഴുത്തുകാരി കെ ആർ മീരയെഴുതിയ ഭഗവാന്റെ മരണം എന്ന ചെറുകഥയെ ആസ്പദമാക്കി രചിച്ചതാണ് ഈ നാടകം.

കെ എസ് ഭഗവാൻ മതതീവ്രവാദികളുടെ ഭീഷണി നേരിട്ട സാഹചര്യത്തിലാണ് കെ ആർ മീര ഭാഗവന്റെ മരണം എന്ന പേരിൽ ചെറുകഥയെഴുതിയത്. ഹാസിം അമരവിളയാണ് നാടകത്തിന്റെ സംവിധായകൻ. സന്തോഷ് വെഞ്ഞാറമൂട്, അരുൺനായർ, ചിഞ്ചു കെ ഭവാനി, രേഷ്മ, കണ്ണൻനായർ, ശിൽപ്പ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. കെ ആർ മീരയും നാടകം കാണാനെത്തിയിരുന്നു.


പ്രധാന വാർത്തകൾ
 Top