03 March Wednesday

നാടറിഞ്ഞ്‌ രണ്ടാംദിനം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 26, 2021

ഗൃഹസന്ദർശനത്തിന്റെ ഭാഗമായി എസ‌് ശർമ എംഎൽഎ ചെറായി മനയത്തുകാട‌് എത്തിയപ്പോൾ


കൊച്ചി
സംസ്ഥാന ചരിത്രത്തിൽ സമാനതകളില്ലാത്ത വികസനമുന്നേറ്റത്തിന്‌ സാക്ഷികളായവരുടെ അനുഭവങ്ങൾ കേട്ടറിഞ്ഞ് സിപിഐ എമ്മിന്റെ ഗൃഹസന്ദർശനപരിപാടി മുന്നോട്ട്‌. നവകേരളത്തിന്റെ അടുത്തഘട്ട വികസന നയരൂപീകരണത്തിന് ജനാഭിപ്രായം സ്വരൂപിക്കാൻ ആരംഭിച്ച  ഗൃഹസന്ദർശനം രണ്ടുദിവസം പിന്നിട്ടു. എൽഡിഎഫ്‌ സർക്കാരിന്റെ നാലുവർഷത്തെ ഭരണമികവിനൊപ്പം ഭാവിവികസനത്തിനുള്ള നിർദേശങ്ങളും പങ്കുവച്ചാണ്‌ സന്ദർശനപരിപാടി മുന്നേറുന്നത്‌. കോവിഡുകാലത്തെ സർക്കാർകരുതലും ഏറെ അഭിമാനത്തോടെയാണ്‌ നാട്‌ പറയുന്നത്‌.

തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി ചളിക്കവട്ടം ലോക്കൽ കമ്മിറ്റിയിലെ ചക്കരപ്പമ്പിൽ ഗൃഹസന്ദർശനം നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി കെ മണിശങ്കർ പൊന്നുരുന്നി നീലാമുറിയിലും എൻ സി മോഹനൻ പെരുമ്പാവൂർ ബ്രോഡ്‌വേ പ്രദേശത്തും പി എം ഇസ്മയിൽ മൂവാറ്റുപുഴ കാവുംകരയിലും എം പി പത്രോസ്‌ നെടുമ്പാശേരി പുളിയനം മേഖലയിലും എം സി സുരേന്ദ്രൻ എരൂർ സൗത്ത് ലോക്കൽ കമ്മിറ്റി പ്രദേശത്തും ഗൃഹസന്ദർശനം നടത്തി. ജനപ്രതിനിധികളും സിപിഐ എം പ്രാദേശികനേതാക്കളും ഒപ്പമുണ്ടായി.

31 വരെ തുടരുന്ന ഭവനസന്ദർശനത്തിലൂടെ ജില്ലയിലെ എല്ലാ വീടുകളിലും സന്ദേശം എത്തിക്കാനും ജനാഭിപ്രായം തേടാനുമാണ്‌ സിപിഐ എം ജില്ലാ കമ്മിറ്റി ലക്ഷ്യമിടുന്നത്‌. ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളും വരുംദിവസങ്ങളിലും വിവിധ ഏരിയകളിലായി ഗൃഹസന്ദർശനം തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top