03 December Saturday

പഠിച്ചതെല്ലാം മനപ്പാഠമാക്കി 
രണ്ടരവയസ്സുകാരി

യൂസുഫ്‌ പല്ലാരിമംഗലംUpdated: Friday Nov 25, 2022


കവളങ്ങാട്
രണ്ടരവയസ്സുകാരി നിതാര രഞ്ജിത്തിന് എല്ലാം കാണാപ്പാഠമാണ്. ഒന്നേമുക്കാൽ വയസ്സുള്ളപ്പോൾ മകളുടെ കഴിവുകളെ തിരിച്ചറിഞ്ഞ അമ്മ ശ്രുതി, പകർന്നുനൽകിയ പാഠങ്ങളെല്ലാം നിതാര പഠിച്ചുകഴിഞ്ഞു. അങ്കണവാടിയിൽ പോയി ടീച്ചറെ ഇതെല്ലാം പഠിപ്പിക്കണമെന്നാണ് ഇപ്പോൾ കുഞ്ഞിന്റെ മോഹം. കേരളത്തിലെ 11 പരമ്പരാഗത കലാരൂപങ്ങൾ തിരിച്ചറിയാനും അവ ഏതെന്നു പറയാനുമാകും. 14 ജില്ലകളും 28 സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനവും കാണാപ്പാഠം. 27 രാജ്യങ്ങളുടെ തലസ്ഥാനം, 60 രാജ്യങ്ങളുടെ പതാകകൾ എന്നിവയും പഠിച്ചു.

ഇംഗ്ലീഷ് മാസങ്ങളും പറയുന്ന നിതാര, ഒന്നുമുതൽ 50 വരെ എണ്ണാനും പഠിച്ചു. മനുഷ്യശരീരത്തിലെ 10 ആന്തരികാവയവങ്ങളുടെ പേരു പറയും. എടിഎം കാർഡ് കണ്ടാൽ ഏത് ബാങ്കി​ന്റേതെന്ന് തിരിച്ചറിയും. നിറങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, സിനിമാനടന്മാർ, രാഷ്ട്രീയനേതാക്കൾ, എഴുത്തുകാർ, സൗരയൂഥത്തിലെ ഗ്രഹങ്ങൾ എല്ലാംതന്നെ ഈ മിടുക്കിക്ക് കാണാപ്പാഠമാണ്. കടവൂർ ബ്ലായിൽവീട്ടിൽ ഇലക്ട്രീഷ്യനായ രഞ്ജിത്തിന്റെയും ശ്രുതിയുടെയും ഏകമകളാണ്. അച്ഛച്ഛൻ മോഹനൻനായരും അച്ഛമ്മ ഇന്ദിരയും നിതാരയ്ക്ക് പിന്തുണയുമായുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top