24 October Sunday

പി ആൻഡ്‌ ടി കോളനിവാസികൾക്കുള്ള ഫ്ലാറ്റ്‌ വേഗം പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദേശം

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021


കൊച്ചി
ഗാന്ധിനഗർ പി ആൻഡ്‌ ടി കോളനിവാസികളെ പുനരധിവസിപ്പിക്കാനായുള്ള ഫ്ലാറ്റ്‌ സമുച്ചയത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുണ്ടംവേലി സാന്തോം കോളനിക്കുസമീപം നിർമിക്കുന്ന ഫ്ലാറ്റിന്റെ നിർമാണ പുരോഗതി മന്ത്രി വിലയിരുത്തി.  ചെറിയ മഴയിൽപ്പോലും വെള്ളംകെട്ടുന്ന കോളനിയിലെ 82 കുടുംബങ്ങളെയാണ് ഇവിടെ മാറ്റി പാർപ്പിക്കുന്നത്. മുണ്ടംവേലിയിൽ ജിസിഡിഎയുടെ ഏഴ് കോടിയിലധികം വിലവരുന്ന 70 സെന്റിൽ സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫ്ലാറ്റ്‌ സമുച്ചയം നിർമിക്കുന്നത്.

ജിസിഡിഎ നിർമിക്കുന്ന ഫ്ലാറ്റ്‌ സമുച്ചയത്തിലേക്ക്‌ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത്‌ അംഗീകരിക്കുന്നത്‌ കൊച്ചി കോർപറേഷനാണ്‌. അടുത്തവർഷം മാർച്ചിനകം പദ്ധതി പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 

മേയർ എം അനിൽകുമാർ, കെ ജെ മാക്സി എംഎൽഎ, പി ആർ റെനീഷ്, കെ എം റിയാദ്, മേരി കലിസ്റ്റർ പ്രകാശൻ, സി എം ചൂട്ടോവ്, കെ ജെ പ്രകാശൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top