09 October Wednesday

ബലാത്സംഗക്കേസിൽ 
ഒത്തുതീർപ്പ് നിലനിൽക്കില്ല : ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024


കൊച്ചി
ബലാത്സംഗക്കേസിൽ ഒത്തുതീർപ്പ് നിലനിൽക്കില്ലെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി. പഞ്ചായത്ത് ജീവനക്കാരിയെ ഓഫീസിൽ ബലാത്സംഗം ചെയ്ത കേസിൽ അന്തിമ റിപ്പോർട്ടും തുടർനടപടികളും റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിയായ അസി. സെക്രട്ടറി നൽകിയ ഹർജി തള്ളിയാണ്‌ ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്‌. ഇരിങ്ങാലക്കുട സ്വദേശി അബ്ദുൽ ജലീലാണ് ഹർജിക്കാരൻ. 
      

2016 മാർച്ച് 13 ഞായറാഴ്ച അടിയന്തര ജോലിക്കെന്നുപറഞ്ഞ്‌ ഓഫീസിലേക്കു വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. എന്നാൽ, പരസ്‌പരസമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്ന് വാദിച്ച പ്രതി, ഇരുവരും തമ്മിലുണ്ടാക്കിയ കരാറും കോടതിയിൽ ഹാജരാക്കി. എന്നാൽ, കരാറിന്റെ പേരിൽ കേസ് റദ്ദാക്കുന്നതിനെ  പ്രോസിക്യൂഷൻ എതിർത്തു.

പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. തുടർന്ന് പരാതിക്കാരിയുടെ മൊഴി ഉൾപ്പെടെ കോടതി പരിശോധിച്ചു. ഭയംമൂലം പരാതിക്കാരി ആദ്യം സംഭവം പുറത്തുപറഞ്ഞിരുന്നില്ല. വിവാഹം കഴിക്കാമെന്ന്‌ പ്രതി വാഗ്ദാനം ചെയ്യുകയും  ലൈംഗിക അതിക്രമം തുടരുകയുമായിരുന്നു. കേസിൽ വിചാരണ ആവശ്യമാണെന്ന് വ്യക്തമാക്കി കോടതി ഹർജി തള്ളി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top