ഉദയംപേരൂർ
ഉദയംപേരൂർ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ ഉള്ളാടൻവെളി മീൻ മാർക്കറ്റിൽ വിൽപ്പനയ്‌ക്കെത്തിച്ച പഴകിയ മീൻ പിടിച്ചെടുത്തു.
ശനി രാവിലെ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഏഴു കിലോ പഴകിയ മീനുകൾ പിടിച്ചത്. ഭക്ഷ്യസുരക്ഷാ മൊബൈൽ ലബോറട്ടറിയില്‍ മീൻ പരിശോധിച്ചശേഷം നശിപ്പിച്ചു. വില്‍പ്പനക്കാര്‍ക്കെതിരെ പിഴചുമത്തി.
മീൻ വില്‍ക്കുന്നവര്‍, വൃത്തിയാക്കുന്നവര്‍ എന്നിവര്‍ അടിയന്തരമായി മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കണമെന്നും മാർക്കറ്റിനകത്ത് കൂടിക്കിടക്കുന്ന മാലിന്യം അടിയന്തരമായി നീക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകി.
പൊതുജനങ്ങളുടെ പരാതിയെ തുടർന്നുണ്ടായ പരിശോധനയ്‌ക്ക് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ഐ കെ സാവിത്രി, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ വിമല മാത്യു, രേഷ്മ രത്നാകരൻ, ഹെൽത്ത് ഇൻസ്പെക്ടർ റാഫി ജോസഫ്, സി ടി അനുജ, വൈഷ്ണവി എസ് വിജയൻ, രഞ്ജിനി പി നായർ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..