25 September Friday

ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചു; പിടിഎ ഭാരവാഹി ഒളിവിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020


കൊണ്ടോട്ടി
ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പിടിഎ വൈസ്‌ പ്രസിഡന്റിനെതിരെ കേസ്‌. കൊണ്ടോട്ടി പൊലീസാണ് വാലഞ്ചേരി സ്വദേശി സൈതലവിക്കെതിരെ‌ (49) പോക്‌സോ (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം) പ്രകാരം കേസെടുത്തത്‌. ലീഗ് പ്രവർത്തകനായ ഇയാൾ ഒളിവിലാണ്‌.

മൊറയൂർ വാലഞ്ചേരി ഗവ. എൽപി സ്കൂൾ പിടിഎ വൈസ് പ്രസിഡന്റാണ്‌. വാടകയ്‌ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടിയെയാണ്‌ പീഡിപ്പിച്ചത്‌. കുട്ടിയെ ശാരീരിക അസ്വസ്ഥതകളാൽ‌ ആശുപത്രിയിൽ കൊണ്ടുപോയതിനെ തുടർന്ന്‌ അവർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ഇതിനുശേഷമാണ്‌‌ പൊലീസ്‌ കേസെടുത്തത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top