20 September Friday

കുസാറ്റ് എംപ്ലോയീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ‌്: മുഴുവൻ സീറ്റും ഇടത് പാനലിന്

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019

കുസാറ്റ് എംപ്ലോയീസ് സഹകരണ സംഘം ക്യാമ്പസിൽ ആഹ്ലാദ പ്രകടനം നടത്തുന്നു

കളമശേരി> കൊച്ചിൻ യുണിവേഴ്സിറ്റി എംപ്ലോയീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഇടത് പാനലായ സഹകരണ ജനാധിപത്യ മുന്നണി മുഴുവൻ സീറ്റുകളും തൂത്തുവാരി. സംസ്ഥാനത്തെ സർവ്വകലാശാല ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടനയായ FUTO ജനറൽ സെക്രട്ടറി എം ജി സെബാസ്റ്റ്യനാണ് മത്സരിച്ചവരിൽ  ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയത്.



ഒമ്പത് സീറ്റുകളിലേക്കായിരുന്നു മത്സരം. ആകെയുള്ള 917 വോടർമാരിൽ പോൾ ചെയ്ത 839 വോട്ടിൽ  ഇടതു സ്ഥാനാർഥികൾക്ക് 600 ലേറെ വോട്ട് ലഭിച്ചപ്പോൾ 200 ഉം അതിൽ താഴെയുമാണ് യുഡിഎഫ് അനുകൂല ഐക്യജനാധിപത്യ സഹകരണമുന്നണി സ്ഥാനാർഥികൾ നേടിയത്. കഴിഞ്ഞ 15 വർഷമായി ഇടതുപക്ഷ അധ്യാപക - അനധ്യാപക സംഘടനകൾ രൂപം കൊടുത്ത സഹകരണ ജനാധിപത്യ മുന്നണിയുടെ  ഭരണത്തിലാണ് സഹകരണ സംഘം.

ജി ഗിരീഷ്, ജോസഫ് തദേവൂസ്, ഡോ. ടൈറ്റസ് കെ മാത്യു, പി എം ശിവദാസ്, ദീപ ജി നായർ, സി ആർ ബിന്ദു, ലീന വാസുദേവ്, മുഹമ്മദ് സലിം, വി എൻ ബിനോജ് എന്നിവരെയാണ് വിവിധ മണ്ഡലങ്ങളിൽ നിന്നായി തെരഞ്ഞെടുത്തത്. അസോസിയേഷൻ നേതൃത്വത്തിൽ ജീവനക്കാർ ക്യാമ്പസിൽ ആഹ്ലാദ പ്രകടനം നടത്തി. സഹകരണ ജനാധിപത്യ മുന്നണിക്ക് വൻ വിജയം സമ്മാനിച്ച സഹകാരികളെ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി എ എസ് സിനേഷും പ്രസിഡന്റ് കൃഷ്ണകുമാറും തെരഞ്ഞെടുപ്പ‌് കമ്മിറ്റി കൺവീനർ അനിൽകുമാറും യൂണിവേഴ്സിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാലും അഭിവാദ്യം ചെയ്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top