21 July Sunday
അരലക്ഷം രൂപ കവർന്നു

എൻമകജെയിൽ പശുക്കടത്ത‌് ആരോപിച്ച‌് ബജ‌്‌രംഗ‌്ദൾ ആക്രമണം; 2 പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019


കാസര്‍കോട്
പശുക്കടത്ത് ആരോപിച്ച്  സംസ്ഥാന അതിർത്തിയിൽ വീണ്ടും സംഘപരിവാർ അതിക്രമം. എൻമകജെയിൽ മഞ്ഞനടുക്കത്ത‌് ബജ‌് രംഗ‌്ദൾ പ്രവർത്തകർ ഡ്രൈവറെയും സഹായിയെയും ആക്രമിച്ച്‌ പിക്കപ്പ് വാനും അരലക്ഷം രൂപയും കവർന്നു. മർദനമേറ്റ പിക്കപ്പ് വാന്‍ ഡ്രൈവർ  കര്‍ണാടക പുത്തൂര്‍ കര്‍ക്കുഞ്ചയിലെ എ ഹംസ (40), സഹായി കർക്കുഞ്ചയിലെ  അല്‍ത്താഫ് (30) എന്നിവരെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണം കൊള്ളയടിച്ചശേഷം കർണാടകത്തിലെ വിട‌്‌ല മൈരെയിലെ റോഡരികിൽ ഉപേക്ഷിച്ച വാനും പശുക്കളെയും പിന്നീട‌് കണ്ടെത്തി. തിങ്കളാഴ‌്ച  രാവിലെ 6.30 ഓടെയാണ് സംഭവം.

പുത്തൂർ കെദിലയിലെ ഇസ്മയിൽ കാസർകോട‌് ബന്തിയോട്ടെ ബഷീറിന‌് വിറ്റതാണ‌് രണ്ടുപശുക്കളും കിടാവും. ഇസ‌്മയിൽ നൽകിയ 50,000 രൂപ എൻമകജെ മഞ്ഞനടുക്കയിൽ  ഫാം നടത്തുന്ന ഹാരിസിന‌് നൽകാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക‌് വാഹനം കയറ്റിയപ്പോൾ കാറിൽ  പിന്തുടർന്നെത്തിയ സംഘം ഡ്രൈവറെയും  സഹായിയെയും ആക്രമിക്കുകയായിരുന്നു. കേരളത്തിലേക്ക‌് എന്തിനാണ‌് പശുവിനെ കടത്തുന്നുവെന്ന‌് ചോദിച്ചായിരുന്നു മർദനം.  ഹോക്കി സ‌്റ്റിക്കും കത്തിയും  ഉപയോഗിച്ചായിരുന്നു മർദനം. ഹംസയുടെ വലതുകൈക്ക‌് ആഴത്തിൽ മുറിവേറ്റു. ഇരുവർക്കും ശരീരത്തിൽ മുഴുവൻ  മുറിവുണ്ട‌്. അക്രമി സംഘത്തിൽ  എൻമകജെ അഡ്യനടുക്കയിലെ ജയരാമ, ഗണേഷ‌്, രാകേഷ‌്,  നിരവധി ക്രിമിനൽ കേസിൽ  പ്രതിയായ പുത്തൂർ കല്ലടുക്കയിലെ  അക്ഷയ‌് എന്നിവരുണ്ടായിരുന്നു. വാനിന്റെ താക്കോൽ തട്ടിയെടുത്ത അക്രമികളിൽ ചിലർ പശുക്കളുമായി കർണാടക ഭാഗത്തേക്ക‌് വാൻ  ഓടിച്ചുപോയി. മറ്റുള്ളവർ കാറിൽ പിന്തുടർന്നു. വാനിലുണ്ടായിരുന്ന 50,000 രൂപ തട്ടിയെടുത്തശേഷം റോഡരികിൽ  ഉപേക്ഷിക്കുകയായിരുന്നു. വിട‌്‌ല പൊലീസിന്റെ സഹായത്തോടെ വൈകിട്ടോടെ വാഹനവും പശുക്കളും ബദിയടുക്ക  സ‌്റ്റേഷനിലെത്തിച്ചു. പൊലീസ‌്  അന്വേഷണം ആരംഭിച്ചു.

 


പ്രധാന വാർത്തകൾ
 Top