06 June Tuesday

നഷ്ടമായ സ്വർണമാല 
ഉടമയ്‌ക്ക്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

നഷ്ടപ്പെട്ട മാല ഉടമയ്-ക്ക് തിരികെ നൽകിയ സുധീഷിനെ സിപിഐ എം ഏരിയ സെക്രട്ടറി പി എ പീറ്റർ ആദരിക്കുന്നു


പള്ളുരുത്തി
കുമ്പളങ്ങിയിൽ കവര് കാണാനെത്തിയ വിദ്യാർഥിയുടെ നഷ്ടപ്പെട്ട മാല കണ്ടെടുത്ത്‌ നൽകി മത്സ്യത്തൊഴിലാളി. കുട്ടൻവീട് കോളനിയിൽ കോലോത്തറ വീട്ടിൽ സുധീഷാണ് നാലുപവന്റെ മാല ഉടമയ്‌ക്ക് കൈമാറിയത്‌.

ബുധൻ രാത്രി കുമ്പളങ്ങി ഇല്ലിക്കൽ സ്വദേശി ഏബൽ ജൂഡും സുഹൃത്തുക്കളും കവര് കാണാൻ ഇവിടെ എത്തിയപ്പോഴാണ്‌ മാല നഷ്ടമായത്‌. വ്യാഴം പുലർച്ചെ സുധീഷ് മീൻപിടിക്കാൻ പോകുന്നതിനിടെ ടോർച്ചടിച്ചപ്പോൾ തിളക്കം കണ്ട് നോക്കിയപ്പോഴാണ് വരമ്പിൽ കിടന്ന മാല ലഭിച്ചത്. പിന്നീട് ഉടമയെ കണ്ടെത്തി തിരിച്ചുനൽകി. സുധീഷിനെ സിപിഐ എം കുമ്പളങ്ങി സൗത്ത് ലോക്കൽ കമ്മിറ്റി അനുമോദിച്ചു. ഏരിയ സെക്രട്ടറി പി എ പീറ്റർ പൊന്നാട അണിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top