02 June Tuesday

സിഐയുടെ സസ്പെൻഷൻ പിൻവലിക്കേണ്ട: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020


കൊച്ചി
തൊടുപുഴ മുൻ സർക്കിൾ ഇൻസ്പെകർ എൻ ജി ശ്രീമോന്റെ സസ്‌പെൻഷൻ പിൻവലിക്കേണ്ടെന്ന് ഹൈക്കോടതി. അനധികൃതമായി സിവിൽ തർക്കങ്ങളിൽ ഇടപ്പെട്ടതുസംബന്ധിച്ച് വിജിലൻസ് ഐജി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് സർവീസിൽനിന്ന്‌ സസ്പെൻഡ് ചെയ്യാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചത്.
കോട്ടയം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന ശ്രീമോനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കോടതി നിർദേശം പിൻവലിക്കണമെന്ന അപേക്ഷ ജസ്റ്റിസ് മുഹമ്മദ് മുഷ്താക് തള്ളി. സസ്പെൻഷൻ പിൻവലിക്കാൻ കാരണങ്ങളില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top