28 November Saturday

ചെല്ലാനം ഹാർബർ മാർച്ചിൽ പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020


കൊച്ചി
ജില്ലയിലെ തീരദേശ മേഖലകളിൽ നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ച്‌ സാഗർമാല കേന്ദ്ര ഉപദേഷ്ടാവ് ശാരദ പ്രസാദുമായി ജില്ലാ വികസനകാര്യ കമീഷണർ അഫ്‌സാന പർവിൻ വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. ഫിഷറീസ് വകുപ്പ്‌ ജില്ലയിൽ നടപ്പാക്കുന്ന തീരദേശ വികസന പ്രവർത്തനങ്ങളും ചർച്ച ചെയ്തു.

ചെല്ലാനം ഹാർബറിന്റെയും  അനുബന്ധ നിർമാണങ്ങളുടെയും മറൈൻ ആംബുലൻസ് സംവിധാനത്തിന്റെയും പുനർഗേഹം പദ്ധതിയുടെയും വിവരങ്ങൾ അവലോകനം ചെയ്തു. അടുത്തവർഷം മാർച്ചോടെ ചെല്ലാനം ഹാർബർ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥനത്ത്‌ പുതുതായി ആരംഭിച്ച വാട്ടർ ആംബുലൻസ് സംവിധാനം നവംബർ പകുതിയോടെ ജില്ലയിലെത്തും. പദ്ധതികളുടെ വിശദ വിവരങ്ങൾ 31നുമുമ്പായി കേന്ദ്രത്തിനു സമർപ്പിക്കാൻ യോഗത്തിൽ നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top