24 November Tuesday

കേരളത്തിലെ പരിശോധന കുറച്ചുകാട്ടി വീണ്ടും കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020


ന്യൂഡൽഹി
കേരളത്തിലെ കോവിഡ്‌ പരിശോധനകളുടെ എണ്ണം വീണ്ടും കുറച്ചുകാട്ടി കേന്ദ്ര സർക്കാർ. ആരോഗ്യമന്ത്രാലയം വെള്ളിയാഴ്‌ച പുറത്തുവിട്ട വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയ ചാർട്ടിൽ കേരളത്തിലെ പരിശോധനകളുടെ എണ്ണം പത്തുലക്ഷം പേരിൽ 60,171 എന്നാണുള്ളത്‌. യഥാർഥത്തിൽ കേരളത്തിലെ പരിശോധനാതോത്‌ പത്തുലക്ഷത്തിന്‌ 1.20 ലക്ഷമാണ്‌.

മറ്റ്‌ സംസ്ഥാനങ്ങളുടെ പരിശോധന കണക്ക്‌ കൃത്യമായി ചേർത്തിട്ടുമുണ്ട്‌. രാജ്യത്ത്‌ കോവിഡ്‌ പരിശോധന 10 കോടി കടന്നു. രാജ്യത്ത്‌ കോവിഡ്‌ ബാധിതർ 78 ലക്ഷം കടന്നു. മരണം 1.18 ലക്ഷമെത്തി. 24 മണിക്കൂറിൽ 54,366 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 690 പേർ മരിച്ചു. വ്യാഴാഴ്‌ച മരിച്ചവരിൽ 198 പേർ മഹാരാഷ്ട്രയിലാണ്‌. കർണാടകം–- 74, ബംഗാൾ–- 64, ഛത്തീസ്‌ഗഢ്‌–- 52, തമിഴ്‌നാട്‌–- 45, ഡൽഹി–- 35, യുപി–- 35, ആന്ധ്ര–- 16, ഒഡിഷ–- 15 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ മരണം.

രാജ്യത്ത്‌ ചികിത്സയിലുള്ളവർ ഏഴുലക്ഷത്തിൽ താഴെ. ചികിത്സയിലുള്ളവരുടെ എണ്ണം മുമ്പ്‌ ഏഴു ലക്ഷത്തിൽ താഴെയായത്‌ ആഗസ്‌ത്‌ 22നാണ്‌. 24 മണിക്കൂറിൽ 73,979 പേർ രോഗമുക്തരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top