30 November Monday

പുന്നപ്ര വയലാർ സമരത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ്‌ ഒറ്റപ്പെട്ടു: കോടിയേരി ബാലക‌ൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020


ആലപ്പുഴ
സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്‌റ്റുകാർ എന്ത്‌ പങ്ക് വഹിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പുന്നപ്ര–-വയലാർ സമരമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‌ൃഷ്‌ണൻ. സമരത്തെ സ്വാതന്ത്ര്യ സമരമായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. ഒടുവിൽ അവർ ജനങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു. അതിന്റെ ഫലമാണ് 1957ൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നേത‌ൃത്വത്തിലുള്ള ഗവൺമെന്റ്‌ കേരളത്തിൽ വന്നത്.

പുന്നപ്ര–-വയലാർ സമരം സ്വാതന്ത്ര്യസമരമല്ലെന്ന് ചിത്രീകരിക്കാനാണ് ആർഎസ്എസ് ചരിത്രകാരന്മാർ ശ്രമിക്കുന്നത്. കമ്യൂണിസ്‌റ്റുകാർ സാമ്രാജ്യവിരുദ്ധ മനോഭാവമുള്ളവരാണ്. അതുകൊണ്ട് കമ്യൂണിസ്‌റ്റുകാരുടെ സ്വാതന്ത്ര്യസമര പങ്കാളിത്തം തേച്ചുമായ്‌ച്ചുകളയാൻ ഒരു ചരിത്രപണ്ഡിതനും സാധിക്കില്ല. പുന്നപ്ര–-വയലാർ സമരത്തിന്റെ ഭാഗമായവർ ചരിത്രത്തോട് നീതി പുലർത്തിയവരാണ്.

ബ്രിട്ടീഷ് ഭരണം സ്വീകരിച്ച സമീപനംതന്നെയാണ് മോഡി സർക്കാരും തൊഴിലാളികളോടും കർഷകരോടും സ്വീകരിക്കുന്നത്. സ്വേച്ഛാധിപത്യ രീതിയിലാണ് സർക്കാരിന്റെ പോക്ക്‌. മതന്യൂനപക്ഷങ്ങൾക്ക് അവരുടെ ആരാധനാലയങ്ങളും ജീവനും സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റിയിരിക്കുകയാണ് ബിജെപിയെന്നും കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top