പാലക്കാട്
പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമര പ്രചാരണ ജാഥയ്‌ക്ക് കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിൽ ഉജ്വല വരവേൽപ്പ്. ഭൂമി, വീട്, തൊഴിൽ, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം എന്നീ മുദ്രാവാക്യങ്ങളുയർത്തി പര്യടനം നടത്തുന്ന ജാഥയ്‌ക്ക് മുണ്ടൂരിൽ ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. ഹർത്താലിനെ തുടർന്ന് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങൾ ഒഴിവാക്കി മുണ്ടൂർ മാത്രമാക്കി സ്വീകരണം ചുരുക്കുകയായിരുന്നു. തൃശൂരിൽ നിന്നാണ് ജാഥ ജില്ലയിൽ പ്രവേശിച്ചത്.
മുണ്ടൂർ ചുങ്കത്ത് വാദ്യമേളങ്ങളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് വരവേറ്റത്. ഹർത്താലായിരുന്നെങ്കിലും സ്വീകരണത്തിൽ ആവേശത്തോടെ നൂറുകണക്കിനുപേർ അണിചേർന്നു. സ്വീകരണ യോഗത്തിൽ സിപിഐ എം മുണ്ടൂർ ഏരിയ സെക്രട്ടറി സി ആർ സജീവ് അധ്യക്ഷനായി. ശനിയാഴ്‌ച ജാഥ ജില്ലയിൽ പര്യടനം തുടരും.
കെ സോമപ്രസാദാണ് ജാഥാ ക്യാപ്‌റ്റൻ. വണ്ടിത്തടം മധു വൈസ് ക്യാപ്‌റ്റനും വി ആർ ശാലിനി മാനേജരുമാണ്. കെ ശാന്തകുമാരി എംഎൽഎ, എസ് അജയകുമാർ, സി കെ ഗിരിജ എന്നിവർ അംഗങ്ങളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..