22 October Thursday

അക്കിത്തത്തിന്‌ ജ്ഞാനപീഠം സമ്മാനിച്ചു

വേണു കെ ആലത്തൂർUpdated: Thursday Sep 24, 2020


കുമരനെല്ലൂർ (പാലക്കാട്‌)
രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്‌ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. കുമരനെല്ലൂരിലെ കവിയുടെ വസതി ‘ദേവയാന’ത്തിൽ  എത്തി മന്ത്രി എ കെ ബാലൻ പുരസ്കാരം കൈമാറി. 11 ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. അക്കിത്തത്തിന്റെ ‘നിത്യമേഘം’ എന്ന കവിതയോടെയാണ്‌ ചടങ്ങ്‌ തുടങ്ങിയത്‌.

കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചുനടന്ന ചടങ്ങില്‍ എം ടി വാസുദേവൻ നായർ, ജ്ഞാനപീഠം തെരഞ്ഞെടുപ്പ് സമിതി ചെയർപേഴ്‌സൺ പ്രതിഭ റായ്‌, ഇ ടി മുഹമ്മദ്‌ ബഷീ‌ർ എംപി എന്നിവർ ഓൺലൈനിലൂടെ ആശംസ നേര്‍ന്നു. ആത്മാരാമൻ (ഭാസ്‌കരമേനോൻ) ഇംഗ്ലീഷിൽ എഴുതിയ അക്കിത്തത്തിന്റെ ജീവചരിത്രം ‘എ പിക്‌റ്റോറിയൽ ബയോഗ്രഫി ഓഫ്‌ അക്കിത്തം’ പുസ്തകം ഡോ. ചാത്തനാത്ത്‌ അച്യുതനുണ്ണി കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‌ നൽകി പ്രകാശനം ചെയ്‌തു.

തൊണ്ണൂറ്റിനാലുകാരനായ കവിക്ക് ശാരീരിക പ്രയാസമുള്ളതിനാല്‍ മറുപടി പ്രസംഗം തയ്യാറാക്കി വിതരണം ചെയ്യുകയായിരുന്നു. ജ്ഞാനപീഠം ഡയറക്ടർ മധുസൂദനൻ ആനന്ദ്, ദേബബ്രത ഗോസ്വാമി, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖൻ, സാംസ്‌കാരിക വകുപ്പ്‌ ഡയറക്ടർ ടി ആർ ശിവദാസൻ നായർ, മാടമ്പ്‌ കുഞ്ഞുകുട്ടൻ, വി ടി വാസുദേവൻ, പ്രഭാവർമ, പ്രൊഫ. എം എം നാരായണൻ, ആലങ്കോട്‌ ലീലാകൃഷ്ണൻ, വി ടി ബൽറാം എംഎൽഎ, പി പി രാമചന്ദ്രൻ, പി സുരേന്ദ്രൻ, കലക്ടർ ഡി ബാലമുരളി, കപ്പൂർ പഞ്ചായത്ത്‌‌ പ്രസിഡന്റ്‌ സിന്ധു മാവറ, അക്കിത്തത്തിന്റെ മകൻ വി ടി വാസുദേവൻ  എന്നിവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top