22 October Thursday

108 ‌പാഞ്ഞത്‌ 2.84 ലക്ഷം പേരുടെ ജീവന്‌; കോവിഡ്‌ പ്രവർത്തനങ്ങൾക്കായി 293 ആംബുലൻസും ആയിരത്തിലധികം ജീവനക്കാരും

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


തിരുവനന്തപുരം
സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി ‘കനിവ് 108' ആംബുലൻസുകൾ നിരത്തിലിറങ്ങിയിട്ട്‌ ഒരുവർഷം. ഇക്കാലയളവിൽ 2,83,984 പേർക്ക് അടിയന്തര സേവനമെത്തിക്കാൻ സാധിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു.

ആകെ 316 ആംബുലൻസും 1300ൽ അധികം ജീവനക്കാരുമുണ്ട്‌‌. കോവിഡ്‌ പ്രവർത്തനങ്ങൾക്കായി 293 ആംബുലൻസും ആയിരത്തിലധികം ജീവനക്കാരും. 1,75,724 ആളുകൾക്ക് കോവിഡ് അനുബന്ധ സേവനം എത്തിച്ചു. കോയമ്പത്തൂർ ബസ് അപകടം, പെട്ടിമുടി ദുരന്തം, കോഴിക്കോട് വിമാനത്താവളത്തിലെ വിമാനാപകടം ഉൾപ്പെടെ ദുരന്തമുഖത്ത്‌ ആംബുലൻസുകളെത്തി. ഏറ്റവും കൂടുതൽ സേവനം പ്രയോജനപ്പെടുത്തിയത്‌ പാലക്കാട്‌–- 38,298‌. ഏറ്റവും കുറവ്‌ വയനാട്–-- 5108.
ഒരു വർഷത്തിനിടയിൽ ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്മാരുടെ പരിചരണത്തിൽ 27 പ്രസവം നടന്നു. കോവിഡ് അതിൽ രോഗിയായ യുവതിയുടേതുൾപ്പെടെ 13 പ്രസവവും ആംബുലൻസിലായിരുന്നു.

2019 സെപ്‌തംബർ 17നാണ്‌ പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തത്‌. ഓടിത്തുടങ്ങിയത്‌ 25നും. ഹൈദരാബാദ് ആസ്ഥാനമായ ജിവികെ ഇഎംആർഐക്കാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല. കോവിഡ് ഡ്യൂട്ടിയിലുള്ള 108 ആംബുലൻസ് ജീവനക്കാരെ കോവിഡ് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top